പഞ്ചാബില്‍ നിന്നും സുഹൃത്തുക്കളോടൊപ്പം യാത്ര തിരിച്ച നൃപന്റെ ദാരുണാന്ത്യം വിശ്വസിക്കാനാവാതെ വീട്ടുകാര്‍...

ഒരു മനുഷ്യനും ഈ ഗതി വരുത്തരുതേ എന്ന് പ്രാര്‍ഥിക്കാന്‍ മാത്രമേ നമുക്ക് കഴിയൂ .നൃപന്‍ എന്ന മലയാളിയുടെ മരണം ഒരു കുടുബത്തിന്റെ നട്ടെല്ല് തകര്‍ക്കുകയൂം ഒരു നാടിനെ തന്നെ നടുക്കിയിരിക്കുകയുമാണ് .വര്‍ഷങ്ങളായി അന്യസംസ്ഥാനത്തു ജോലി ചെയുന്ന നൃപന്റെ
ദാരുണ അന്ത്യം വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് വീട്ടുകാര്‍ .കൊവിഡ് പശ്ചാത്തലത്തില്‍ പഞ്ചാബില്‍ നിന്നു ട്രെയിനില്‍ നാട്ടിലേക്കു വന്ന മാവേലിക്കര സ്വദേശിയായ യുവാവിനെ ആന്ധ്രയിലെ വിജയവാഡ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ മറ്റൊരു ട്രെയിന്‍ കയറി മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് മൃതദേഹം തിരിച്ചറിഞ്ഞത് . മാവേലിക്കര താമരക്കുളം നാലുമുക്ക് സൗപര്‍ണ്ണികയില്‍ രഘുപതി-സുജാത ദമ്പതികളുടെ മകന്‍ നൃപന്‍ ചക്രവര്‍ത്തി ജീവനോപാധിക്കായി ആണ് നാടുവിട്ട് ജലന്ധറില്‍ എത്തിയത്
അവിടെയുള്ള ഒരു സ്വകാര്യ ഓയില്‍ കമ്പനിയില്‍ പത്ത് വര്‍ഷമായി ജോലി ചെയ്യുന്ന നൃപന്‍ 19നാണ് കടമ്പനാട്, ഹരിപ്പാട് സ്വദേശികളായ രണ്ടു കൂട്ടുകാര്‍ക്കൊപ്പം നാട്ടിലേക്ക് പുറപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ വിജയവാഡയ്ക്കടുത്ത കൊണ്ടപ്പള്ളി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ ട്രെയിന്‍ ഒരു മണിക്കൂറോളം പിടിച്ചിട്ടിരുന്നു. ഈ സമയം ട്രെയിനില്‍ നിന്നിറങ്ങിയ നൃപന്‍ കുറേ സമയം കഴിഞ്ഞും തിരികെ എത്താത്തതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ പ്ലാറ്റ്‌ഫോമില്‍ തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല. ട്രെയിന്‍ പുറപ്പെട്ടിട്ടും നൃപന്‍ എത്തിയിരുന്നില്ല. ഗുഡ്‌സ് ട്രെയിന്‍ കയറി മരിച്ച നിലയില്‍ പ്ലാറ്റ്‌ഫോമിലെ ട്രാക്കില്‍ 2.30 ഓടെ നൃപന്റെ മൃതദേഹം കണ്ടെത്തിയെന്ന് അന്നുരാത്രി 2 മണിയോടെ ആന്ധ്ര പൊലീസ് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
നൃപന്റെ ബാഗുകളും മറ്റും കൂടെയുണ്ടായിരുന്നവര്‍ നാട്ടില്‍ എത്തിച്ചിട്ടുണ്ട്. വിജയവാഡ ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുളളത്. റാപ്പിഡ് പരിശോധന നടത്തിയപ്പോള്‍ നൃപന് കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചതാണ്. മൃതദേഹം നാട്ടിലെത്തിക്കാനായി താമരക്കുളത്തു നിന്നു ബന്ധുക്കള്‍ ഇന്നലെ വിജയവാഡയ്ക്ക് തിരിച്ചുഎന്നാണ് ലഭ്യമാകുന്ന വിവരം .നൃപന് ഒട്ടനവധി സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട് .കുടുംബത്തിന്റെ ഭാരിച്ച ഉത്തരവാദിത്വം നിറവേറ്റാന്‍ കഴിയാതെ ഉള്ള ഒളിച്ചോട്ടമാകാം ഇത്തരം ഒരു പര്യാവസാനത്തിലേക്ക് ഇയാളെ എത്തിച്ചത് എന്നാണ് കരുതപ്പെടുന്നത് .വര്ഷങ്ങളായി ഉണ്ടായിരുന്ന ഏക ആശ്രയമായ ഈ ജോലി നഷ്ട്ടപെട്ടതും അദ്ദേഹത്തിന്റെ സമനില തെറ്റാണ് കാരണമായിട്ടുണ്ട് എന്നാണ് കണക്കുകൂട്ടല്‍ .ലോക്ക് ഡൗണ്‍ പ്രതിസന്ധി പല സ്വകാര്യ കമ്പനികളുടെയും
താളം തെറ്റിച്ചിരുന്നതിനാല്‍ തന്നെ അവിടെ ജോലി ചെയ്യുന്ന നൂറ് കണക്കിനാളുകളുടെ തൊഴില്‍ നഷ്ടപ്പെട്ടിരുന്നു .ലോകത്താകമാനം ലക്ഷക്കണക്കിനാളുകള്‍ക്കാണ് മഹാമാരിയില്‍ കുടുങ്ങി ജോലി നഷ്ടപെട്ടത് .അതിനിരയാവുകയായിരുന്നു നൃപനും എന്നാണ് വ്യക്തമാകുന്നത്.
https://www.facebook.com/Malayalivartha























