രാജ്യത്ത് ഏകദേശം നാല് കോടി കുടിയേറ്റ തൊഴിലാളികള്‍ ഉണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍... രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതുമുതല്‍ ട്രെയിനിലും ബസുകളിലുമായി 75 ലക്ഷം തൊഴിലാളികള്‍ വീടുകളിലേക്ക് മടങ്ങിയെന്നും കേന്ദ്രം

രാജ്യത്ത് ഏകദേശം നാല് കോടി കുടിയേറ്റ തൊഴിലാളികള്‍ ഉണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതുമുതല്‍ ട്രെയിനിലും ബസുകളിലുമായി 75 ലക്ഷം തൊഴിലാളികള്‍ വീടുകളിലേക്ക് മടങ്ങിയെന്നും കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയവരെ നാടുകളിലേത്തിക്കാന്‍ മേയ് ഒന്നു മുതല്‍ 2600ഓളം പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയ ജോയിന്റ് സെക്രട്ടറി പുന്യ സലീല ശ്രീവാസ്തവ പറഞ്ഞു.കഴിഞ്ഞ സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ച് നാല് കോടി കുടിയേറ്റ തൊഴിലാളികളാണ് രാജ്യത്തുള്ളതെന്നും ശ്രീവാസ്തവ പത്രസമ്മേളനത്തില്‍ പറഞ്ഞു.
35 ലക്ഷം പേര്‍ 'ശ്രമിക്' പ്രത്യേക ട്രെയിനുകള്‍ ഉപയോഗിച്ചാണ് നാട്ടിലെത്തിയത്. 40 ലക്ഷം പേര്‍ ബസുകളിലാണ് നാടണഞ്ഞത്. കുടിയേറ്റ തൊഴിലാളികള്‍ക്ക് പാര്‍പ്പിടവും ഭക്ഷണവും ഉറപ്പുവരുത്തണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha























