മഹാരാഷ്ട്ര ചോദിക്കുന്നത് മിടുക്കരായ കേരളത്തിലെ ആരോഗ്യപ്രവർത്തകരെ; ഡോക്ടർമാർക്ക് 80,000 മുതൽ രണ്ട് ലക്ഷം വരെ, നഴ്‌സ്മാർക് 30,000 വാഗ്ദാനം ചെയ്ത് സർക്കാർ

കൊറോണ ഭീതിയിൽ ലോകമൊട്ടാകെ ഉഴലുമ്പോഴും എന്നാൽ ഫലപ്രദമായി നേരിട്ടു കൊണ്ടിരിക്കുന്ന കേരളത്തിന്റെ സഹായം തേടിയിരിക്കുകയാണ് മഹാരാഷ്ട്ര. ഇതിനായി സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍മാരും നഴ്‌സുമാരുമായി 150 ലധികം ആരോഗ്യവിദഗ്ദ്ധരെ അയച്ചുതരാന്‍ ആവശ്യപ്പെട്ട് മഹാരാഷ്ട്ര കേരളത്തിന് കത്തയച്ചിരിക്കുകയാണ് എന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും ശക്തമായി കോവിഡ് പിടി മുറുക്കിയിരിക്കുന്ന മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം അരലക്ഷമായ സാഹചര്യത്തിലാണ് കേരളത്തിന്റെ സഹായം തേടിയിരിക്കുന്നത്.
അതേസമയം മികച്ച ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ആവശ്യപ്പെട്ടുകൊണ്ട് കേരളാ ആരോഗ്യമന്ത്രി കെ കെ ഷൈലജയ്ക്ക് മഹാരാഷ്ട്ര മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് വിഭാഗത്തിലെ ഡയറക്ടറും നോഡല്‍ ഓഫീസറുമായ ഡോ. ടി പിലെഹാനേയാണ് ഇത്തരത്തിൽ കത്തയച്ചിരിക്കുന്നത്. താല്‍ക്കാലികമായി വിദഗ്ദ്ധരായ 50 ഡോക്ടര്‍മരെയും 100 ലധികം മികച്ച നഴ്‌സുമാരെയും അയയ്ക്കാനാണ് കത്തിൽ അപേക്ഷിച്ചിരിക്കുന്നത്. ഫിസിഷ്യന്‍മാര്‍, ഇന്റന്‍സീവ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിങ്ങനെ എംബിബിഎസ് ഡോക്ടര്‍മാര്‍ക്ക് 80,000 രൂപ വരെയും വിദഗ്ദ്ധ ഡോക്ടര്‍മാര്‍ക്ക് രണ്ടുലക്ഷം രൂപയും നഴ്‌സുമാര്‍ക്ക് 30,000 രൂപയും മാസം ശമ്പളം നല്‍കാമെന്നും ഇവര്‍ക്ക് മരുന്നുകളും പിപിഇ കിറ്റുകളുമാണ് വാഗ്ദാനം നൽകിയിരിക്കുന്നത്.
ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് 19 രോഗികളുള്ള മഹാരാഷ്ട്രയില്‍ വലിയ ജനസാന്ദ്രതയുള്ള മുംബൈയിലും പൂനെയിലും രോഗവ്യാപനം വർധിക്കുകയാണ്. മഹാരാഷ്ട്രയിലെ 50,000 രോഗികളില്‍ 30,000 വും മുംബൈയിലാണ് ഉള്ളത്. ഇതിനോടകം തന്നെ 1,635 പേര്‍ മരണമടയുകയും ചെയ്തിട്ടുണ്ട്. രോഗവ്യാപ്തി ഉയരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര 600 ബെഡ്ഡുകള്‍ വരുന്ന ആരോഗ്യ പരിപാലന കേന്ദ്രമാണ് മുംബൈയിലെ മഹാലക്ഷ്മി റേസ് കോഴ്‌സില്‍ സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ 125 ഐസിയു വും ഉണ്ടെന്ന് കത്തില്‍ വ്യക്തമായി പറയുന്നു.
https://www.facebook.com/Malayalivartha
























