Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫോണ്‍ നമ്പര്‍ എഴുതിയ ടാഗ്, ചിറകില്‍ പിങ്ക് നിറം; കശ്മീരില്‍ കണ്ടെത്തിയ പ്രാവിനെ ബിഎസ്എഫിന് കൈമാറി; പാക് ചാരപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പ്രാവെന്ന് സംശയം ; കത്വയിലെ ഹീരാനഗര്‍ സെക്ടറിലാണ് പ്രാവിനെ കണ്ടെത്തിയത്; തന്ത്രപ്രധാനമായ മേഖലയിലാണ് പ്രാവിനെ കണ്ടെത്തിയത് എന്ന് ഗൗരവമായി കാണുന്നെന്ന് സീനിയര്‍ എസ് പി ശൈലേന്ദ്ര മിശ്ര  

26 MAY 2020 07:11 AM IST
മലയാളി വാര്‍ത്ത

ജമ്മു കശ്മീരില്‍ ഛായമടിച്ചും കാലില്‍ ടാഗ് കെട്ടിയതുമായ പ്രാവിനെ കണ്ടെത്തിയത് സംശയമുണര്‍ത്തുന്നു. കത്വ ജില്ലയിലെ ഹിറ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ പിടികൂടിയ പ്രാവാണ് പൊലീസിന് തലവേദനയായത്. പ്രാവിനെ അതിര്‍ത്തി സേനക്ക് കൈമാറി. കാലില്‍ ടാഗും ചിറകില്‍ പിങ്ക് നിറം പൂശിയ നിലയിലുമാണ് പ്രാവിനെ സ്ത്രീ പിടികൂടിയത്. പാക് ചാരപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പ്രാവെന്ന് പൊലീസ് സംശയിക്കുന്നു. ഇത് സംബന്ധിച്ച് അന്വേഷണവും ആരംഭിച്ചു. പ്രാവിനെ പ്രത്യേകം സജ്ജീകരിച്ച കൂട്ടിലേക്ക് മാറ്റി. 

അതിര്‍ത്തിക്ക് സമീപത്ത് താമസിക്കുന്ന ഗീതാ ദേവി എന്ന സ്ത്രീയുടെ വീട്ടിലേക്കാണ് പ്രാവ് എത്തിയത്
കശ്മീരിലെ കത്വ ജില്ലയില്‍ കണ്ടെത്തിയ പ്രാവിന്റെ കാലിലെ ലോഹ വളയത്തില്‍ സംശയകരമായ ഫോണ്‍ നമ്പര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ വീട്ടമ്മ അതിനെ അതിര്‍ത്തിരക്ഷാ സേനയ്ക്ക് കൈമാറുകയായിരുന്നു . കത്വയിലെ ഹീരാനഗര്‍ സെക്ടറിലാണ് പ്രാവിനെ കണ്ടെത്തിയത്. കാലില്‍ പിങ്ക് നിറത്തിലുള്ള തുണിക്കഷണം തുന്നിച്ചേര്‍ത്തിരുന്നു. ഒപ്പം ലോഹ വളയവും ഉണ്ടായിരുന്നു. സ്ത്രീ പ്രാവിനെ പിടികൂടുകയും പരിശോധിച്ചപ്പോള്‍ നിറം പൂശിയതും കാലില്‍ ടാഗ് കെട്ടിയതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഗ്രാമത്തലവനെ അറിയിക്കുകയുമായിരുന്നു. ടാഗില്‍ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് സംശയമുണര്‍ന്നത്. ഗ്രാമത്തലവന്‍ ലോക്കല്‍ പൊലീസിനെ വിവരമറിയിച്ചു.

അതേസമയം ഇതുവരെ പ്രാവുമായി ബന്ധപ്പെട്ട് അസാധാരണമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പ്രത്യേക ഡിവിഷന്‍ അതേക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും പോലീസ് വ്യക്തമാക്കി. 'ചാരവൃത്തിക്കായി ഉപയോഗിച്ച പ്രാവാണെന്ന് പറയാന്‍ സാധിക്കില്ല. ഗ്രാമത്തിലുള്ളവര്‍ കാലില്‍ റിങോടുകൂടി പ്രാവിനെ കാണുകയായിരുന്നു. ചിലര്‍ അത് കോഡ് ചെയ്ത സന്ദേശമാണെന്നാണ് പറയുന്നത്. പാകിസ്താനിലെ പഞ്ചാബില്‍ ഉടമസ്ഥാവകാശം ഉറപ്പിക്കുന്നതിനായി പ്രാവിന്റെ കാലില്‍ നമ്പറുകള്‍ കെട്ടിവെക്കാറുണ്ട്.'- കത്വ എസ് പി ശൈലേന്ദ്ര മിശ്ര പറഞ്ഞു.
പ്രാവിനെ ചാരവൃത്തിക്ക് ഉപയോഗിച്ചതാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സംശയിക്കുന്നതായി പൊലീസും ബിഎസ്എഫ് ഉന്നതരും അറിയിച്ചു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനായി പ്രാവുകളുടെ കാലില്‍ ഫോണ്‍ നമ്പര്‍ എഴുതി ടാഗ് തൂക്കുന്നത് പതിവുണ്ടെന്ന് സീനിയര്‍ എസ് പി ശൈലേന്ദ്ര മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, തന്ത്രപ്രധാനമായ മേഖലയിലാണ് പ്രാവിനെ കണ്ടെത്തിയത് എന്ന് ഗൗരവമായി കാണുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (10 minutes ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (11 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (38 minutes ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (46 minutes ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (58 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (1 hour ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (6 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (6 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (6 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (6 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (7 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (9 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (10 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (10 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (11 hours ago)

Malayali Vartha Recommends