അതിര്‍ത്തിയില്‍ ചൈന ശക്തി കൂട്ടുന്നു; കൂടുതല്‍ സേനയെ അയച്ച് ഇന്ത്യ ; ലഡാക്കില്‍ 'മിറര്‍ ഡിപ്ലോയ്മെന്റി'ന് ഇന്ത്യയുടെ തയ്യാറെടുപ്പ് ; പ്രതിരോധ നയം മാറ്റാനും നീക്കം

ഇന്ത്യാ- ചൈന അതിർത്തി തർക്കം പുതിയ വഴിത്തിരിവിലേക്ക്. ചൈനീസ് അതിർത്തിയിൽ ഇന്ത്യ കൂടുതൽ സൈനികരെ വിന്യസിച്ചതായി റിപ്പോർട്ടുകൾ. ലഡാക്ക്, ഉത്തരാഖണ്ഡ് അതിർത്തികളിലാണ് ഇന്ത്യ കൂടുതൽ സൈന്യത്തെ വിന്യസിച്ചതെന്നാണ് വിവരങ്ങൾ. അതിർത്തിയിൽ ചൈന സൈനിക സാന്നിധ്യം വർധിപ്പിക്കുന്നത് കണക്കിലെടുത്താണ് ഇന്ത്യയുടെ തീരുമാനം.
ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്ന നിലവിലെ നയത്തില്‍ മാറ്റം വരുത്താന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണരേഖാ മേഖലയില്‍ ചൈനയുടെ ഭാഗത്തു നിന്നുള്ള പ്രകോപനങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ നയം മാറ്റത്തിന് തയ്യാറെടുക്കുന്നത്.
ലഡാക്കിലെ ഇന്ത്യാ- ചൈന യഥാർഥ നിയന്ത്രണ രേഖ ( ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ) സംബന്ധിച്ച തർക്കങ്ങളാണ് പുതിയ വഴിത്തിരിവിലെത്തിയിരിക്കുന്നത്. ഇവിടെ അധിക സേനാ വിന്യാസം നടത്തിയെങ്കിലും ആളില്ലാ വിമാനങ്ങൾ ഉപയോഗിച്ചാണ് നിലവിൽ ചൈനിസ് നീക്കങ്ങൾ നിരീക്ഷിക്കുന്നത്. ഈ മേഖലലയിൽ കാൽനടയായുള്ള പട്രോളിങ് ദുഷ്കരമായതിനാലാണ് ആളില്ലാ വിമാനങ്ങൾ ഉപയോഗിക്കുന്നത്. ഇതിലൂടെ ചൈനീസ് സൈനിക നീക്കങ്ങൾ അതാത് സമയത്ത് കൃത്യമായി അറിയാൻ സാധിക്കുമെന്ന് സൈനിക വൃത്തങ്ങസൾ പറയുന്നു.
ഇങ്ങോട്ടുള്ള പ്രകോപനങ്ങള്‍ക്ക് അവസരം കൊടുക്കാതിരിക്കുക എന്നതും, നിലവിലെ പ്രതിരോധപരമായ നിലയില്‍ മാറ്റം വരുത്തുകയെന്നതുമാണ് ലക്ഷ്യം. ഇനി സമാനമായ ഒരു സന്ദര്‍ഭം മേഖലയിലുണ്ടാകുകയാണെങ്കില്‍ അതിന്റെ മുന്‍കൈയും നിയന്ത്രണവും ഇന്ത്യയുടേതായിരിക്കും
ലഡാക്കിലെ ഇന്ത്യയുടെ സാന്നിധ്യം ശക്തിപ്പെടുത്താനാണ് കൂടുതൽ സൈനികരെ വിന്യസിച്ചത്. അത്യാഹിതങ്ങൾ മുൻകൂട്ടി കണ്ട് റിസർവ് സേനയെന്ന കണക്കിലാണ് ഈ നീക്കം.അതിര്‍ത്തിയില്‍ ഇനി ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷസാധ്യത വളരുമ്പോള്‍ ആ സാഹചര്യത്തെ മുതലെടുക്കാനുള്ള അവസരം ചൈനീസ് പട്ടാളത്തിന് ലഭിക്കാത്ത വിധത്തില്‍ കൂടുതല്‍ സൈനിക സന്നാഹങ്ങള്‍ മേഖലയില്‍ ഉറപ്പാക്കും. ഇതിനകം തന്നെ കൂടുതല്‍ സൈന്യത്തെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ ചൈനീസ് പട്ടാളക്കാര്‍ നിയന്ത്രണരേഖയെ ബഹുമാനിക്കാത്തതായി പരാതി ഉയരുന്നുണ്ട്. ഇത്തരം മേഖലകളില്‍ കൂടുതല്‍ സൈനികരെ ഏര്‍പ്പെടുത്തും.
മേഖലയില്‍ 'മിറര്‍ ഡിപ്ലോയ്മെന്റ്' രീതി പരീക്ഷിക്കുകയാണ് ഇന്ത്യ ഇനി ചെയ്യുന്നത്. ചൈനയുടെ ഭാഗത്ത് എത്ര സൈനികരുണ്ടോ അത്രതന്നെ സൈനികരെ ഇപ്പുറത്തും വിന്യസിക്കുന്നതാണ് മിറരര്‍ ഡിപ്ലോയ്മെന്റ്. ഗാല്‍വന്‍ താഴ്‌വരയില്‍ എണ്ണൂറോളം പട്ടാളക്കാരെ ചൈന വിന്യസിച്ചിട്ടുണ്ടെന്നാണ് ഇന്ത്യ കണക്കുകൂട്ടുന്നത്. പ്രദേശത്ത് ആകെ രണ്ടായിരത്തോളം പട്ടാളക്കാരുണ്ടെന്നും കണക്കുകൂട്ടുന്നു.
ലഡാക്കിന് പുറമെ ഉത്തരാഖണ്ഡിലും ഇന്ത്യ അധികമായി സേനയെ വിന്യസിച്ചിട്ടുണ്ട്. ഗുൽദോങ് സെക്ടറിന് സമീപം ചൈന സൈനിക സാന്നിധ്യം വർധിപ്പിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇന്ത്യയുടെ നീക്കം.
https://www.facebook.com/Malayalivartha
























