Widgets Magazine
22
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവനക്കാര്‍ അകത്തുള്ളപ്പോഴാണ് ഫാക്ടറിക്ക് തീയിട്ടത്. തീ അണയ്ക്കാന്‍ പോയ ഫയര്‍ഫോഴ്‌സ് എന്‍ജിനുകളെ പോലും തടഞ്ഞുവച്ചു


മകളുടെ ആരോപണങ്ങള്‍ നിഷേധിച്ച് സിപിഎം പ്രാദേശിക നേതാവും പിതാവുമായ പി.വി. ഭാസ്‌കരന്‍... മകളുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും അത് ഉടന്‍ പുറത്തുവരുമെന്നും പിതാവ്..


മകളുടെ ആരോപണങ്ങള്‍ നിഷേധിച്ച് സിപിഎം പ്രാദേശിക നേതാവും പിതാവുമായ പി.വി. ഭാസ്‌കരന്‍... മകളുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും അത് ഉടന്‍ പുറത്തുവരുമെന്നും പിതാവ്..


മഴ ശക്തമായതോടെ ജില്ലയിൽ ഡാമുകൾ നിറയുകയാണ്... കല്ലാർ, മലങ്കര, പാംബ്ല, കല്ലാർകുട്ടി, പൊന്മുടി, മുല്ലപ്പെരിയാർ അണക്കെട്ടുകൾ തുറന്നിരിക്കുകയാണ്...ഞെട്ടിക്കുന്ന പ്രവചനം പുറത്ത്..കേന്ദ്രത്തിന്റെ അപായസൂചനയും..


ആഗോള അയ്യപ്പ സംഗമത്തിൽ പണം കണ്ടെത്താൻ ഏൽപ്പിച്ചത് ആരെയാണ് ? ചെലവായ പണം മുരാരി ബാബു കണ്ടെത്തും എന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉന്നതർ ആവർത്തിച്ചുകൊണ്ടിരുന്നത്..

ഉത്ര വീട്ടിലെത്തിയത് 52 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ; മസിലിനു പാമ്പുകടിയേറ്റതിനാൽ പ്ലാസ്റ്റിക് സർജറി ഉൾപ്പെടെ നടത്തി; വാക്കറിന്റെ സഹായത്താൽ നടന്നു തുടങ്ങിയത് മരണത്തിന് 2 ദിവസം മുൻപ് ; വീട്ടിൽ വെച്ച് വീണ്ടും പാമ്പുകടിയേറ്റു; സൂരജിന്റേത് സമാനതകളില്ലാത്ത ക്രൂരത  

26 MAY 2020 11:33 AM IST
മലയാളി വാര്‍ത്ത

കേരളമാകെ നടുങ്ങിയ കൊലപാതകമായിരുന്നു ഉത്ര യുടേത്. കേട്ടുകേൾവിയില്ലാത്ത പൈശാചിക രീതി.രണ്ടുതവണ പാമ്പിന്റെ ദംശനമേറ്റപ്പോഴും പലരും വിധിയെഴുതിയത് അവൾക്കു സർപ്പ ദോഷമെന്നായിരുന്നു . എന്നാൽ പിന്നീട് കാര്യങ്ങളെല്ലാം മാറിമറിഞ്ഞു .ഉത്തരയുടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.എഴുന്നേറ്റു നിൽക്കാൻ വയ്യാതെ ഉത്ര അനുഭവിച്ചത് മാരക യാതനയായിരുന്നു . എന്നിട്ടും ക്രൂരത തുടർന്നു സൂരജ്...


52 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ചികിത്സയുമായി ബന്ധപ്പെട്ടാണ് ഉത്രയെ മാതാപിതാക്കൾ അഞ്ചൽ ഏറത്തെ വീട്ടിലേക്കു കൊണ്ടു വരുന്നത്. 15 ദിവസം ഐസിയുവിൽ ആയിരുന്നു ഉത്ര. മസിലിനു പാമ്പുകടിയേറ്റതിനാൽ പ്ലാസ്റ്റിക് സർജറി ഉൾപ്പെടെ നടത്തിയ ശേഷമായിരുന്നു ഡിസ്ചാർജ്. വീട്ടിലെത്തിയെങ്കിലും ആഴ്ചയിൽ രണ്ടു ദിവസം വീതം ഉത്രയുടെ കാലിലെ മുറിവിൽ മരുന്നു വയ്ക്കുന്നതിനായി തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകുന്നത് സൂരജ് ആയിരുന്നു. അതുപോലെ ഏറ്റവും ദയനീയമായിരുന്നു ഉത്രയുടെ ജീവിതത്തിലെ ആ അവസാന ദിവസവും

ചികിത്സയെ തുടർന്നു നടക്കാൻ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു ഉത്ര. പ്രാഥമിക കൃത്യങ്ങൾ പോലും നിർവഹിച്ചിരുന്നതു വീട്ടുകാരുടെ സഹായത്തോടെ. പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന ഉത്ര വാക്കറിന്റെ സഹായത്താൽ നടന്നു തുടങ്ങിയത് അവളുടെ മരണത്തിന് 2 ദിവസം മുൻപ് ആണ് . ആ അവസാന ദിവസവും ഉത്ര വാക്കറിൽ മുറിക്കുള്ളിൽ അൽപം നടന്നിരുന്നു. മകൻ ധ്രുവ് സൂരജിന്റെ അടൂരുള്ള വീട്ടിലായതിനാൽ ദിവസം കൂടുതൽ സമയവും മകനെ വിഡിയോ കോൾ വിളിക്കുന്ന പതിവുണ്ടായിരുന്നു ഉത്രയ്ക്ക്. അന്നും അങ്ങനെ തന്നെ. മകനെ വിളിച്ചു .കൺകുളിർക്കെ കണ്ടു.

വൈകിട്ട് 6 മണിയോടെയാണു സൂരജ് വിവാഹസമ്മാനമായി ഉത്രയുടെ വീട്ടുകാർ നൽകിയ കാറിൽ അഞ്ചലിലെ വീട്ടിൽ എത്തുന്നത്. മേയ് 8നാണു കാലിലെ മുറിവിൽ മരുന്നു വയ്ക്കുന്നതിനായി ചെല്ലേണ്ട അവസാന ദിവസം. സാധാരണഗതിയിൽ ഉത്രയെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനായി ആ ദിവസമോ തലേദിവസമോ ആണു സൂരജ് എത്തുന്നത്. എന്നാൽ ഇത്തവണ 2 ദിവസം മുൻപേയെത്തി. വീട്ടിൽ എല്ലാവരും ഭക്ഷണം കഴിച്ച ശേഷം ജ്യൂസും തയാറാക്കി കഴിച്ചു. എന്നാൽ സൂരജ് മാത്രം ജ്യൂസ് കുടിച്ചില്ല. അതു കൂടി ഉത്രയ്ക്കു നൽകി തന്റെ കപട സ്നേഹം പ്രകടിപ്പിച്ചു സൂരജ് . പിന്നീട് ഉറങ്ങാൻ പോകുന്നു.ബാക്കിയെല്ലാം സൂരജിന്റെ പദ്ധതിപോലെ. ആ രാത്രി ഉത്രയ്ക്ക് പാമ്പു കടിയേറ്റു.. ഒടുവിൽ നിസ്സഹായതയോടെ അവൾ മരണത്തിനുകീഴടങ്ങി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്തുന്നതിനുള്ള സെമിനാര്‍  (30 minutes ago)

Thamarassery ഇന്ന് ഹര്‍ത്താല്‍  (35 minutes ago)

യുവാവ് ജീവനൊടുക്കിയ നിലയിൽ  (46 minutes ago)

CPM LEADER ആര് പറയുന്നതാണ് സത്യം  (49 minutes ago)

22ന് തിരുവനന്തപുരത്ത് നിന്ന് തിരിക്കുന്ന മുഖ്യമന്ത്രി 23ന് പുലർച്ചെ മസ്കത്തിലെത്തും...  (1 hour ago)

ഡാമുകൾ ഒരുമിച്ച് തുറന്നു..!  (1 hour ago)

ഗായകനും നടനുമായ റിഷഭ് ടണ്ടൻ അന്തരിച്ചു..  (1 hour ago)

SABARIMALA ഉയർന്ന ഉദ്യോഗസ്ഥരെല്ലാം ഭയത്തിലാണ്  (1 hour ago)

President-Helicopter- വന്‍ പരിശോധനാ വീഴ്ച  (1 hour ago)

ഏക്കത്തുകയിൽ വീണ്ടും റെക്കോര്‍ഡ് ...  (1 hour ago)

അല്പശി ഉത്സവത്തിന് കൊടിയേറി...  (1 hour ago)

അയ്യപ്പനെ കൺനിറയെ തൊഴുത് രാഷ്ട്രപതി ദ്രൗപതി മുർമു ..  (2 hours ago)

നാഗര്‍കോവിലിലേക്കുള്ള മടക്കയാത്രയ്ക്കിടെ അപകടം...  (2 hours ago)

സി.പി രാധാകൃഷ്ണൻ നവംബറിൽ കേരളം സന്ദർശിക്കും...  (2 hours ago)

കേരളപ്പിറവി ദിനത്തിൽ സെക്രട്ടേറിയറ്റിലെ സമ്മേളനത്തിൽ കേരളീയ വേഷം വേണമെന്ന് ഭരണഭാഷാ വകുപ്പ്  (3 hours ago)

Malayali Vartha Recommends