വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ജമ്മുകശ്മീരിലെ പൂഞ്ചില്‍ പാകിസ്താന്‍ ആക്രമണം... പാക് ആക്രമണത്തിനെതിരെ ഇന്ത്യന്‍ സേന ശക്തമായി പ്രത്യാക്രമണം നടത്തിയതായി സൈനിക വക്താവ്

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ജമ്മുകശ്മീരിലെ പൂഞ്ചില്‍ പാകിസ്താന്‍ ആക്രമണം നടത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പാക് ആക്രമണം ഉണ്ടായത്. പ്രകോപനമൊന്നും കൂടാതെ പാകിസ്താന്‍ സൈന്യം നിയന്ത്രണരേഖയ്ക്കിപ്പുറത്തേക്ക് വെടിയുതിര്‍ക്കുകയും ഷെല്ലാക്രമണം നടത്തുകയും ചെയ്തു.
പാക് ആക്രമണത്തിനെതിരെ ഇന്ത്യന്‍ സേന ശക്തമായി പ്രത്യാക്രമണം നടത്തിയതായി സൈനിക വക്താവ് അറിയിച്ചു. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഇരു സൈന്യങ്ങളും തമ്മില്‍ ഷെല്ലാക്രമണം തുടരുന്നതായാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha
























