തലസ്ഥാന നഗരിയില്‍ രണ്ടിടങ്ങളില്‍ വന്‍ തീപിടിത്തം... വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ കേശവപുരത്ത് ചെരുപ്പ് നിര്‍മാണ കമ്ബനിയിലും തുഗ്ലക്കാബാദ് ചേരി പ്രദേശത്തുമാണ് തീപിടിത്തമുണ്ടായത്

തലസ്ഥാന നഗരിയില്‍ രണ്ടിടങ്ങളില്‍ വന്‍ തീപിടിത്തമുണ്ടായി. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ കേശവപുരത്ത് ചെരുപ്പ് നിര്‍മാണ കമ്ബനിയിലും തുഗ്ലക്കാബാദ് ചേരി പ്രദേശത്തുമാണ് തീപിടിത്തമുണ്ടായത്. കേശവപുരത്തെ ചെരുപ്പു നിര്‍മാണ കമ്ബനിയിലെ തീ മണിക്കൂറുകളോളമെടുത്താണ് നിയന്ത്രണ വിധേയമാക്കിയത്.
250ഓളം കുടിലുകളാണ് തുഗ്ലക്കാബാദില്‍ അഗ്‌നിക്കിരയായത്. രണ്ടിടങ്ങളിലും ആളപായം സംഭവിച്ചിട്ടില്ല. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവത്തെ കുറിച്ച് അറിയുന്നതെന്ന് ഡി.സി.പി രാജേന്ദ്ര പ്രസാദ് മീണ പറഞ്ഞു. 28 അഗ്‌നിശമന യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
"
https://www.facebook.com/Malayalivartha
























