Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഊബർ ഇന്ത്യയിലെ 600 ജീവനക്കാരെ പിരിച്ചുവിട്ടു

26 MAY 2020 12:04 PM IST
മലയാളി വാര്‍ത്ത

സർവ്വീസുകളുടെ ഡിമാൻഡ് ഇടിഞ്ഞതിനെ തുടർന്ന് ഓൺലൈൻ ടാക്സി സേവന കമ്പനിയായ ഊബർ ഇന്ത്യയിലെ 600 ജീവനക്കാരെ പിരിച്ചുവിട്ടു. പിരിച്ചുവിടൽ വാർത്ത ഊബർ സ്ഥിരീകരിച്ചു. ഊബറിന്റെ ആഭ്യന്തര എതിരാളിയായ ഒല ജീവനക്കാരെ മൂന്നിലൊന്ന് വെട്ടിക്കുറച്ചിരുന്നു

കൊവിഡ് -19 ന്റെ ആഘാതവും വീണ്ടെടുക്കലിന്റെ പ്രവചനാതീതമായ സ്വഭാവവും കണക്കിലെടുത്തപ്പോൾ ഊബറിന് ഇന്ത്യയിലെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാതെ മാർഗമില്ലെന്ന് ഊബർ ഇന്ത്യ, ദക്ഷിണേഷ്യ പ്രസിഡന്റ് പ്രദീപ് പരമേശ്വരൻ പറഞ്ഞു. പിരിഞ്ഞു പോകുന്ന സഹപ്രവർത്തകരോട് ക്ഷമ ചോദിക്കുന്നു, ഒപ്പം നൽകിയ സംഭാവനകൾക്ക് ഹൃദയംഗമമായ നന്ദി അറിയിക്കുന്നതായും പരമേശ്വരൻ പറഞ്ഞു.

ഡ്രൈവർമാർ, റൈഡർ സപ്പോർട്ടിലുടനീളമുള്ളവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലെ 600 പേരെയാണ് കമ്പനി പിരിച്ചുവിട്ടത്. ജീവനക്കാർക്ക് അയച്ച ഇമെയിൽ പ്രകാരം, കമ്പനി ഇതിനകം പ്രഖ്യാപിച്ച ആഗോള തൊഴിൽ വെട്ടിക്കുറവിന്റെ ഭാഗമാണ് പിരിച്ചുവിടലുകൾ. ഇത് കമ്പനി ഘട്ടംഘട്ടമായി നടപ്പിലാക്കി വരികയാണ്.

എല്ലാ ജീവനക്കാർക്കും കുറഞ്ഞത് 10 ആഴ്ചത്തെ ശമ്പളം, അടുത്ത ആറ് മാസത്തേക്ക് മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ, ‌പ്ലെയ്‌സ്മെന്റ് പിന്തുണ, ലാപ്‌ടോപ്പ് നിലനിർത്താൻ അനുവദിക്കുക, ഊബർ ടാലന്റ് ഡയറക്ടറിയിൽ ചേരാനുള്ള ഓപ്ഷൻ എന്നിവ ലഭിക്കും.

ആഗോളതലത്തിൽ ഈ മാസം ആദ്യം പിരിച്ചുവിട്ട 3700 പേരെ കൂടാതെ രണ്ടാം ഘട്ട പിരിച്ചുവിടലിൽ 3000 പേർക്കാണ് ജോലി നഷ്ടപ്പെടുക. ഊബർ ടെക്നോളജീസ് ഇൻകോർപ്പറേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ദാര ഖോസ്രോഷാഹി കഴിഞ്ഞയാഴ്ച്ച ജീവനക്കാർക്ക് അയച്ച ഇമെയിലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിനായി അമേരിക്കയുടെ വിവിധ ഭാഗങ്ങളും മറ്റു രാജ്യങ്ങളിലും ഗതാഗതം നിർത്തി വച്ചത് ഊബറിന് വലിയ തിരിച്ചടിയായി. ഊബറിന്റെ വരുമാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും യുണൈറ്റഡ് സ്റ്റേറ്റ്സിൽനിന്നും കാനഡയിൽ നിന്നുമാണ് ലഭിക്കുന്നത്.

ഏപ്രിലിൽ ആഗോളതലത്തിൽ ട്രിപ്പുകൾ 80% കുറഞ്ഞു. അടുത്ത 12 മാസത്തിനുള്ളിൽ കമ്പനി സിംഗപ്പൂരിലെ ഓഫീസ് നിർത്തലാക്കുമെന്നും ഏഷ്യ-പസഫിക് മേഖലയിൽ മറ്റൊരു പുതിയ ഹബിലേക്ക് മാറുമെന്നും ദാര ഖോസ്രോഷാഹി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (10 minutes ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (11 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (38 minutes ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (46 minutes ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (58 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (1 hour ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (6 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (6 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (6 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (6 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (7 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (9 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (10 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (10 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (11 hours ago)

Malayali Vartha Recommends