രാജ്യത്തെ സ്‌കൂളുകള്‍ തുറക്കുന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുന്നു...

രാജ്യത്തെ സ്‌കൂളുകള്‍ തുറക്കുന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുന്നു. മാനവവിഭവശേഷി വകുപ്പിന്റെ നേതൃത്വത്തില്‍ എന്‍സിആര്‍ടിയാണ് ( നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷണല്‍ റിസേര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ്) ഇതു തയാറാക്കുന്നത്.
ഒന്നു മുതല്‍ അഞ്ചു വരെയുള്ള ക്ലാസുകള്‍ ഉടന്‍ ആരംഭിക്കേണ്ടെന്നാണ് നിര്‍ദേശമെന്നറിയുന്നു. പത്തു വയസുവരെയുള്ള കുട്ടികള്‍ പഠിക്കുന്ന ഈ വിഭാഗത്തിലെ ക്ലാസുകള്‍ ഓഗസ്റ്റോടെ ആരംഭിക്കാനാണ് നീക്കം. എന്നാല്‍ 9,10,11, 12 ക്ലാസുകള്‍ ഇതിനു മുന്പ് തുടങ്ങാനും നിര്‍ദേശമുണ്ട്. സാമൂഹിക അകലവും മാസ്‌ക് ധരിക്കുന്നതും സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് വ്യക്തമായ ബോധവല്‍ക്കരണം നല്‍കിയ ശേഷം ക്ലാസുകള്‍ ആരംഭിക്കാനാണ് നീക്കം.
എന്‍സിആര്‍ടിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് അംഗീകരിക്കേണ്ടതുണ്ട്. ജൂണ്‍ ആദ്യവാരം ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ ആകുമെന്നറിയുന്നു.
"
https://www.facebook.com/Malayalivartha
























