ചൈനയുടെ എ.ആര്‍ 500 സി? വേരോടെ പിഴുതെറിയാന്‍ ഇന്ത്യ; സംഘര്‍ഷം രമ്യമായി പരിഹരിക്കാന്‍ നയതന്ത്രതലത്തില്‍ ചര്‍ച്ചകള്‍ തുടരുമ്പോഴും അതിര്‍ത്തിയില്‍ മുഖാമുഖം നിലയുറപ്പിച്ച് ഇന്ത്യ - ചൈന സേനകള്‍

സംഘര്‍ഷം രമ്യമായി പരിഹരിക്കാന്‍ നയതന്ത്രതലത്തില്‍ ചര്‍ച്ചകള്‍ തുടരുമ്പോഴും അതിര്‍ത്തിയില്‍ മുഖാമുഖം നിലയുറപ്പിച്ച് ഇന്ത്യ - ചൈന സേനകള്‍. കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ സ്ഥിതിഗതികള്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെ ധരിപ്പിച്ചു.
സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഏതു സാഹചര്യവും നേരിടാന്‍ സേന സജ്ജമാണെന്നു നരവനെ വ്യക്തമാക്കി. കശ്മീരിലെ ലഡാക്കില്‍ ഇന്ത്യ ചൈന അതിര്‍ത്തി സുരക്ഷാ ചുമതലയുള്ള ലേ സേനാതാവളം കഴിഞ്ഞ ദിവസം അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.
ഇതിനിടെ, ഏതാനും സൈനികരെ ചൈന തടവിലാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യ തള്ളി. അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ പാര്‍പ്പിക്കാന്‍ ചൈന 80 ടെന്റുകള്‍ നിര്‍മിച്ചതിന്റെയും സേനാവാഹനങ്ങള്‍ അവിടേക്കു നീങ്ങുന്നതിന്റെയും ഉപഗ്രഹ ദൃശ്യങ്ങള്‍ ഇന്ത്യയുടെ പക്കലുണ്ട്. പരമാധികാരമുള്ള പ്രദേശങ്ങളിലെ റോഡ് നിര്‍മാണം ചൈനയുടെ സമ്മര്‍ദത്തിനു വഴങ്ങി നിര്‍ത്തേണ്ടതില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ദീര്‍ഘനാള്‍ നീളാവുന്ന സംഘര്‍ഷം മുന്നില്‍ക്കണ്ടുള്ള തയാറെടുപ്പിലാണു സേന.
അതിര്‍ത്തി മേഖലകള്‍ നിരീക്ഷിക്കുന്നതിനു ഹെലികോപ്റ്ററിന്റെ മാതൃകയിലുള്ള ഡ്രോണുകള്‍ (എആര്‍ 500 സി) ചൈന രംഗത്തിറക്കിയേക്കുമെന്നു ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡ്രോണുകള്‍ കഴിഞ്ഞ ദിവസം ചൈന വിജയകരമായി പരീക്ഷിച്ചു. ആക്രമിക്കാനും അവയ്ക്കു സാധിക്കും.
ഉത്തരാഖണ്ഡിലെ ധാര്‍ച്ചുല മുതല്‍ ലിപുലേഖ് ചുരം വരെ റോഡ് നിര്‍മിച്ചതില്‍ ഇന്ത്യയും നേപ്പാളും തമ്മില്‍ അസ്വാരസ്യം പുകയുന്നു. കൈലാസ യാത്രയ്ക്കുള്ള ദൂരം ഗണ്യമായി കുറച്ച് അതിര്‍ത്തിയിലേക്ക് ഇന്ത്യ റോഡ് നിര്‍മിച്ചതിലുള്ള നേപ്പാളിന്റെ പ്രതിഷേധത്തിനു പിന്നില്‍ മറ്റാരെങ്കിലും ആകാമെന്ന കരസേനാ മേധാവി ജനറല്‍ എം.എം. നരവനെയുടെ പരാമര്‍ശത്തിനെതിരെ നേപ്പാള്‍ പ്രതിരോധ മന്ത്രി ഈശ്വര്‍ പൊഖ്റേല്‍ രംഗത്തുവന്നു.
നേപ്പാളിനെ അപമാനിക്കുന്ന പരാമര്‍ശമാണതെന്നു പൊഖ്‌റേല്‍ ആരോപിച്ചു. നേപ്പാളിന്റെ ചരിത്രവും സ്വാതന്ത്ര്യവും അവഗണിച്ചുള്ള പരാമര്‍ശം ഇന്ത്യന്‍ സേനയിലെ നേപ്പാള്‍ ഗൂര്‍ഖകളുടെ വികാരം വ്രണപ്പെടുത്തുമെന്നും പൊഖ്‌റേല്‍ പറഞ്ഞു. ചൈനയെ ഉദ്ദേശിച്ചായിരുന്നു ജനറല്‍ നരവനെയുടെ ഒളിയമ്പ്.
ഇന്ത്യന്‍ സേനാ മേധാവിക്കെതിരെ നേപ്പാള്‍ പ്രതിരോധ മന്ത്രി രംഗത്തുവന്നത് ഇരു രാജ്യങ്ങളും തമ്മിലെ സേനാ ബന്ധത്തെ പ്രതികൂലമായി ബാധിച്ചേക്കും. സേനകള്‍ തമ്മില്‍ കരസേനാ മേധാവിയുടെ റാങ്ക് പരസ്പര ബഹുമാനാര്‍ഥം കൈമാറുന്ന രീതി നിലവിലുണ്ട്.
ഇതുപ്രകാരം ജനറല്‍ നരവനെ നേപ്പാള്‍ കരസേനയുടെ ഓണററി ജനറല്‍ പദവി വഹിക്കുന്നു; നേപ്പാള്‍ സേനാ മേധാവി ജനറല്‍ പൂര്‍ണചന്ദ്ര ഥാപ്പ ഇന്ത്യന്‍ സേനയുടേതും. ഇന്ത്യന്‍ സേനയിലെ 7 ഗൂര്‍ഖാ റജിമെന്റുകളില്‍ നേപ്പാളില്‍ നിന്നുള്ളവരെയും റിക്രൂട്ട് ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha
























