പാകിസ്ഥാന്‍ ഭരണകൂടത്തിന് ഇന്ത്യയുടെ കെട്ടുറപ്പിനെ പറ്റി എന്തറിയാം ? ഇന്ത്യയുമായുള്ള വ്യത്യാസം തിരിച്ചറിയണമെങ്കില്‍ പാകിസ്താന്‍ വിദേശകാര്യ വകുപ്പ് സമയമെടുത്ത് സ്വന്തം ഭരണഘടന വായിച്ചു നോക്കണം. അയോദ്ധ്യ വിധിയുമായി ബന്ധപ്പെട്ട് പാകിസ്താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കും തക്കതായ മറുപടി നല്‍കി ഇന്ത്യ

ബുദ്ധിമാന്ദ്യം സംഭവിച്ചത് പോലെയാണ് പാകിസ്ഥാന്റെ ഇടപെടല്‍ .അനാവശ്യമായി നടത്തുന്ന ഇത്തരം ഇടപെടലുകളെ ഇന്ത്യ തൃണവത്ഗണിക്കുകയാണ് പതിവ് .എന്നാല്‍ ചില സമയത്തു അടി വാങ്ങിയേ തീരു എന്ന ദുശ്ശാഠ്യം പിടിക്കുമ്പോഴാണ് ഇന്ത്യയ്ക്ക് പ്രതികരിക്കേണ്ടി വരുന്നത് .നാളുകളേറെയായി പാകിസ്ഥാന്‍ ഭരണകൂടത്തിന് ഇന്ത്യയുടെ കെട്ടുറപ്പിനെയും മതസൗഹാര്‍ദ്ദത്തെയും പിളര്‍ത്താന്‍ വലിയ ശ്രമമാണ്
നടത്തി വരുന്നത് .ഇന്ത്യയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ യുദ്ധ സമാനമായ സാഹചര്യമാണുള്ളതെന്നും അതിനാല്‍ തന്നെ പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ പ്രസക്തമാണെന്നും പല കുറി അഭിപ്രായ ഭിന്നത ഉണ്ടാക്കുന്ന തരത്തില്‍ പാകിസ്ഥാന്‍ പറഞ്ഞു വച്ചിട്ടുണ്ട് .
കാശ്മീര്‍ വിഭജനം നടത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി എതിര്‍ത്ത് എന്ന് പറഞ്ഞു കൊണ്ടാണ് അന്താരാഷ്ട്ര വേദികളില്‍ പത്തി വിടര്‍ത്തി പാക്കിസ്ഥാന്‍ ആടി തിമര്‍ത്തത് .കശ്മീരിന്റെ പ്രത്ത്യേക പദവി എടുത്തു കളഞ്ഞപ്പോഴും അയോദ്ധ്യ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചപ്പോഴും പൗരത്വ നിയമ ഭദഗതി പ്രാബല്യത്തില്‍ വന്നപ്പോഴുമെല്ലാം ഇന്ത്യ നടത്തി വരുന്നത് ന്യൂനപക്ഷ ദ്രോഹ നടപടിയും ഹിന്ദു പ്രീണനവുമാണെന്നുവിശ്വം മുഴുവന്‍ കൊട്ടിഘോഷിച്ചു .അപ്പോഴും എഫ് എ ടി എഫിന്റെ നൂറ്റമ്പതു ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കാന്‍ തയ്യാറല്ല .എന്ത് നെറികേടിനും കൂട്ടായി ചൈനയുടെ പിന്തുണയുണ്ട് എന്നതാണ് പാകിസ്ഥാന്റെ അന്നും എന്നുമുള്ള അഹങ്കാരത്തിനു പ്രധാന കാരണം .
എന്നാല്‍ പാക്കിസ്ഥാന്‍ രൂപീകൃതമായ നാള് മുതല്‍ തന്നെ നിര്‍ബന്ധിത മതപരിവര്‍ത്തനവും ന്യൂനപക്ഷ വേട്ടയും നടത്തുന്നത് ലോകരാജ്യങ്ങള്‍ വീക്ഷിക്കുകയാണ് .അങ്ങനെയുള്ള ഒരു രാജ്യത്തിന് ഇന്ത്യയുടെ ഭരണഘടനയെപ്പറ്റി ചോദിക്കാന്‍ എന്തു ധാര്‍മിക മൂല്യമാണ് ഉള്ളതെന്ന് വീണ്ടും ആവര്‍ത്തിച്ച് ചോദിക്കുകയാണ് ഉണ്ടായത് നിയമങ്ങളില്‍ അധിഷ്ഠിതമായ രാജ്യമാണ് ഇന്ത്യയെന്നും എല്ലാ വിശ്വാസങ്ങളും ഇന്ത്യയില്‍ തുല്യമാണെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. പ്രസ്താവനയിലൂടെയയിരുന്നു ഇന്ത്യയുടെ മറുപടി.
പാകിസ്താന് ഇടപെടാന്‍ ഒരു അവകാശവുമില്ലാത്ത കാര്യത്തില്‍ ബുദ്ധിശൂന്യമായ പരാമര്‍ശം നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടു. ഇന്ത്യയുമായുള്ള വ്യത്യാസം തിരിച്ചറിയണമെങ്കില്‍ പാകിസ്താന്‍ വിദേശകാര്യ വകുപ്പ് സമയമെടുത്ത് സ്വന്തം ഭരണഘടന വായിച്ചു നോക്കണം. അയോദ്ധ്യ വിധിയുമായി ബന്ധപ്പെട്ട് പാകിസ്താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കും ഇന്ത്യ തക്കതായ മറുപടി നല്‍കി.ഇതോടെ വീണ്ടും ഇന്ത്യ പാക് പ്രകോപനം മുറുകിയിരിക്കുകയാണ് എന്നാണ് ദേശിയ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത് .
കണക്കുകള്‍ നിരത്തി നോക്കുകയാണെങ്കില്‍ ന്യൂനപക്ഷങ്ങളെക്കുറിച്ച് പരാമര്‍ശിക്കണമെങ്കില്‍പ്പോലും പാകിസ്താന്‍ ലജ്ജിക്കണമെന്നും കണക്കുകള്‍ കള്ളം പറയില്ലെന്നും അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി. നിയമവ്യവസ്ഥ പാകിസ്താന് ഒരു മാനദണ്ഡമേയല്ല, എന്നാല്‍ വിശ്വാസ്യതയും ഐക്യവും മുറുകെപ്പിടിക്കുന്ന രാജ്യങ്ങള്‍ ഒരുപാടുണ്ടെന്നും പാകിസ്താന് ഇതൊന്നും മനസിലായെന്ന് വരില്ലെന്നും ഇന്ത്യയുടെ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.നേരത്തെ വെട്ടുക്കിളി ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്റെ കറുത്ത കരങ്ങള്‍ തന്നെയാണ് എന്നുറപ്പിച്ച ഇന്ത്യയുടെ നിരീക്ഷണത്തെ ശരി വയ്ക്കുന്ന തരത്തിലേക്കാണ് പാകിസ്ഥാന്റെ നീക്കം.
L
https://www.facebook.com/Malayalivartha


























