കോവിഡ് വ്യാപനം തടയാന്‍ ഡല്‍ഹിയുമായുള്ള എല്ലാ അതിര്‍ത്തികളും അടക്കാന്‍ ഹരിയാന സര്‍ക്കാരിന്റെ തീരുമാനം

കോവിഡ് വ്യാപനം തടയാന്‍ ഡല്‍ഹിയുമായുള്ള എല്ലാ അതിര്‍ത്തികളും അടക്കാന്‍ ഹരിയാന സര്‍ക്കാരിന്റെ തീരുമാനം. അവശ്യസര്‍വീസുകള്‍ക്കായി ട്രക്കുകള്‍ മാത്രം അനുവദിക്കുമെന്ന് ആഭ്യന്തരമന്ത്രി അനില്‍ വിജ് പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍, പാരാമെഡിക്കല്‍ ഓഫിസര്‍മാര്‍,പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും വിലക്കില്ല.ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കഴിഞ്ഞാഴ്ച ഫരീദാബാദില്‍ 98 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജാജ്ജര്‍, സോണിപത്, ഗുരുഗ്രാം നഗരങ്ങളില്‍ യഥാക്രമം ആറ്, 27,111കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
"
https://www.facebook.com/Malayalivartha


























