കാര്യങ്ങള്‍ കടുപ്പിച്ച് ഇന്ത്യ; പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല രാജ്നാഥ് സിംഗിന്, ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ചുമതല അമിത് ഷായ്ക്ക്, കാര്യങ്ങള്‍ നേരിട്ട് വിലയിരുത്തി പ്രധാനമന്ത്രി ; ഒന്നാം വാര്‍ഷികത്തില്‍ ശ്രദ്ധേയമായി കേന്ദ്രത്തിന്റെ കൊറോണക്കെതിരായ പോരാട്ടം

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല രാജ്നാഥ് സിംഗിന്, ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ചുമതല അമിത് ഷായ്ക്ക്, കാര്യങ്ങള്‍ നേരിട്ട് വിലയിരുത്തി പ്രധാനമന്ത്രി ; ഒന്നാം വാര്‍ഷികത്തില്‍ ശ്രദ്ധേയമായി കേന്ദ്രത്തിന്റെ കൊറോണക്കെതിരായ പോരാട്ടം.
രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന് ഒരു വയസ് തികയുമ്പോള്‍ ഏറ്റവും ശ്രദ്ധേയമാണ് കൊറോണ വൈറസിനെതിരെ രാജ്യം നടത്തുന്ന ചെറുത്ത് നില്‍പ്പ്. അമേരിക്ക ഉള്‍പ്പടെയുള്ള രാഷ്ട്രങ്ങള്‍ കൊറോണ പ്രതിരോധത്തില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ രാജ്യം പൂര്‍ണമായും അടച്ചിടാനുള്ള തീരുമാനം എടുത്തുകൊണ്ടു നടത്തിയ പ്രതിരോധ പ്രവര്‍ത്തന രീതിയാണ് ഇന്ത്യയെ പിടിച്ചു നിര്‍ത്തിയത്. ചൈനയിലെ വുഹാനില്‍ നിന്ന് പടര്‍ന്ന കൊറോണ വൈറസ് ലോകത്തുടനീളം പടര്‍ന്നു പിടിച്ചപ്പോള്‍ രാജ്യം പൂര്‍ണമായും അടച്ചിടാന്‍ അതിവേഗത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കൈകൊണ്ട തീരുമാനമാനവും അതോടൊപ്പം ആരോഗ്യമേഖലയിലെ മികവുറ്റ പ്രവര്‍ത്തനവുമാണ് വൈറസിനെതിരെയുള്ള ചെറുത്ത് നില്‍പ്പിന് ഇന്ത്യക്ക് കരുത്ത് പകര്‍ന്നത്. കൃത്യസമയത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിലൂടെ പത്ത് ലക്ഷം വരെ കൊറോണ കേസുകള്‍ ഇല്ലാതാക്കാന്‍ ഇന്ത്യക്ക് സാധിച്ചുവെന്നാണ് ലോകാരോഗ്യ സംഘടനാ വിലയിരുത്തിയത്.
വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതുമുതല്‍ കര്‍ശന നിയന്ത്രണങ്ങളോടെയുള്ള ലോക് ഡൗണ്‍ പ്രഖ്യാപിച്ച് കൂടുതല്‍ ആളുകളിലേക്ക് വൈറസ് പകരാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചു. പിന്നീട് രോഗം ബാധിച്ചവര്‍ക്ക് മികച്ച ചികിത്സ നല്‍കാനും, രോഗനിര്‍ണയ പരിശോധനകള്‍ ഉള്‍പ്പടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തുടനീളം കാര്യക്ഷമമാക്കാനുള്ള നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും, ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ചുമതല ആഭ്യന്തര മന്ത്രി അമിത്ഷായും ഏറ്റെടുത്തു. കൃത്യമായ ഇടവേളകളില്‍ വിവിധ വകുപ്പ് മന്ത്രിമാരുമായും, മുഖ്യമന്ത്രിമാരുമായും ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി കാര്യങ്ങള്‍ വിലയിരുത്തുകയും നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു.
കൂടാതെ കൊറോണ പ്രതിരോധത്തിനുപയോഗിക്കാവുന്ന ഹൈഡ്രോക്സിക്‌ളോറോകവിന് മരുന്ന് വിവിധ വിദേശ രാജ്യങ്ങള്‍ക്ക് കൂടി എത്തിച്ച് നല്‍കാന്‍ ഇന്ത്യക്ക് സാധിച്ചത് ലോകത്തിന് മുന്‍പില്‍ രാജ്യത്തിന് അഭിമാനമായി. രാജ്യത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതോടെയാണ് വന്ദേഭാരത മിഷനിലൂടെ പ്രവാസികളായ ഇന്ത്യക്കാരെ മുഴുവന്‍ തിരിച്ചെത്തിക്കാനുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചത്. ഇനി ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഓരോ ഘട്ടങ്ങളിലായി ഇളവ് നല്‍കികൊണ്ട് രാജ്യത്തിന്റെ പ്രവര്‍ത്തനം സാധാരണഗതിയിലേക്ക് എത്തിയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
https://www.facebook.com/Malayalivartha






















