ഇന്ത്യയെ ചൊറിഞ്ഞ മലേഷ്യന്‍ പ്രധാനമന്ത്രിക്ക് വമ്പന്‍ പണി കിട്ടി; മഹാതിറും മകന്‍ മുഖ്റിസ് മഹാതിറുമള്‍പ്പെടെ അഞ്ച് പേർ പാര്‍ട്ടിയില്‍ നിന്നും പുറത്തായി

രണ്ട് കാര്യങ്ങള്‍ ഒന്ന് മോദിയോട് കോര്‍ത്ത മഹാതിര്‍ മുഹമ്മദിന് തുടരെ തിരിച്ചടി മാത്രം. പാര്‍ട്ടിയില്‍ നിന്നു വരെ പുറത്തായി. ചിലത് കാവ്യനീതിയാണ്. കശ്മീര്‍ വിഷയത്തിലടക്കം പാക്കിസ്ഥാന് കുടപിടിച്ച മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് ഇപ്പോള്‍ മുന്‍പ്രധാനമന്ത്രി മാത്രം. മഹാതിറും മകന്‍ മുഖ്റിസ് മഹാതിറുമള്‍പ്പെടെ അഞ്ച് പേരാണ് പാര്‍ട്ടിയില്‍ നിന്നും പുറത്തായത്.
2016 ല്‍ മഹാതിറിന്റെ സഹകരണത്തോടെ രൂപീകരിച്ച ബെര്‍സാതു പാര്‍ട്ടി എന്നു വിളിക്കപ്പെടുന്ന മലേഷ്യന്‍ യുണൈറ്റഡ് ഇന്‍ഡിനിജിയസ് പാര്‍ട്ടിയില്‍ നിന്നാണ് പുറത്തായിരിക്കുന്നത്. നിലവിലെ മലേഷ്യന്‍ പ്രധാനമന്ത്രി മുഹ്യിദ്ദിന്‍ യസ്സിന്‍ ആണ് പാര്‍ട്ടി നേതൃത്വത്തിലുള്ളത്. മഹാതിര്‍ സര്‍ക്കാറിനൊപ്പം നില്‍ക്കാതിരിക്കുകയും പരസ്യമായി വിമര്‍ശനം ഉന്നയിച്ചതുമാണ് നടപടിക്കു കാരണം. മഹാതിറിന്റെ പാര്‍ട്ടിയായ പ്രിബുമി ബെര്‍സാതു സഖ്യത്തിലുള്ള പകതന്‍ ഹരപന്‍ (പാര്‍ട്ടിയുമായി പിരിഞ്ഞതിനു പിന്നാലെയാണ് മഹാതിര്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചത്.
ഇതിനു പുറമെ നിലവിലെ പ്രധാനമന്ത്രി മുഹ്യിദ്ദിന്‍ മലേഷ്യയിലെ മറ്റു പ്രമുഖ പാര്‍ട്ടികളായ യു.എം.എന്‍.ഒ, പി.എ.എസ് എന്നീ പാര്‍ട്ടികള്‍ക്ക് പിന്തുണ അറിയച്ചതോടെയാണ് മഹാതിറിന് അധികാര നഷ്ടപ്പെടുകയായിരുന്നു. തീര്‍ന്നില്ല പൂരം വീണ്ടും മോദി തന്നെ മലേഷ്യയെ സഹായിക്കാന്‍ വേണ്ടി വന്നു.
ഏതായാലും ഇന്ത്യ ആ പാമോയില്‍ കച്ചവടം അവസാനിപ്പിച്ചതോടെ പെട്ടുപോയ മലേഷ്യയെ സഹായിക്കാനും സാക്ഷാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വേണ്ടി വന്നു. മലേഷ്യയില്‍ ഇന്ത്യാ വിരുദ്ധ സര്‍ക്കാര്‍ മാറിയതോടെ ഇന്ത്യ വീണ്ടും പാം ഓയില്‍ വാങ്ങുന്നു. ജൂണ്‍-ജൂലായ് കാലയളവില്‍ രണ്ടുലക്ഷം ടണ്‍ പാം ഓയിലാണ് ഇന്ത്യ വാങ്ങുക. ജൂണ്‍, ജൂലായ് മാസങ്ങളില്‍ മലേഷ്യ ഒരു ലക്ഷം ടണ്‍ അരി ഇന്ത്യയില്‍ നിന്ന് വാങ്ങാനും ധാരണയായിട്ടുണ്ട്. ഇന്ത്യ പാം ഓയില്‍ ഇറക്കുമതി നിരോധിച്ചപ്പോള്‍ 2020 ജനുവരി മുതല്‍ നാല് മാസക്കാലം മലേഷ്യയുടെ കയറ്റുമതിയില്‍ 2019ലെ സമാനകാലയളവിനേക്കാള്‍ 94 ശതമാനം ഇടിവുണ്ടായി.
പൗരത്വ ഭേദഗതി, കാശ്മീര്‍ വിഷയങ്ങളില്‍ ഇന്ത്യയെ പരസ്യമായി വിമര്‍ശിച്ച ഡോ. മഹാതീര്‍ മുഹമ്മദിനെ കഴിഞ്ഞ മാര്‍ച്ച് ഒന്നിന് പ്രധാനമന്ത്രി പദത്തില്‍ നിന്ന് നീക്കിയിരുന്നു.തുടര്‍ന്ന്, മുഹിയുദ്ദീന്‍ യാസിനെ പ്രധാനമന്ത്രിയായി മലേഷ്യന്‍ രാജാവ് അബ്ദുള്ള പഹാംഗ് നിയമിച്ചു. ഇന്ത്യയുമായുള്ള നല്ല ബന്ധം പുനഃസ്ഥാപിക്കാന്‍ യാസിന്‍ മുന്‍കൈ എടുത്തു. ഇതോടെയാണ്, ഇന്ത്യ വീണ്ടും പാം ഓയില്‍ ഇറക്കുമതിക്ക് തീരുമാനിച്ചത്. നാലുമാസത്തെ ഇടവേളയ്ക്ക് ശേഷം രണ്ടുലക്ഷം ടണ്‍ പാം ഓയില്‍ ജൂണ്‍, ജൂലായ് മാസങ്ങളില്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യും. ഇന്ത്യയുമായുള്ള നയതന്ത്ര വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കും. കയറ്റുമതി തീരുവ പൂര്‍ണമായും നീക്കി'' മലേഷ്യയുടെ കമ്മോഡിറ്റീസ് വകുപ്പ് മന്ത്രി മുഹമ്മദ് ഖൈറുദ്ദീന്‍ അമാന്‍ റസാലി വ്യക്തമാക്കി. ഗുണമേന്മയുള്ള പാം ഓയിലാണ് മലേഷ്യയുടേത്. പാം ഓയിലിന് നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ മേഖലയിലെ തകര്‍ച്ച ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിരവധി തവണ കത്തുകളയച്ചിരുന്നു. നിരോധനം പിന്‍വലിച്ചതിന് മോദി സര്‍ക്കാരിന് നന്ദി പറയുന്നു.
https://www.facebook.com/Malayalivartha


























