ഇന്ത്യ ഞെട്ടിപ്പിച്ചു; കിഴക്കന്‍ ലഡാക്കിലെ അഞ്ച് തന്ത്രപ്രധാന മേഖലകളള്‍ കേന്ദ്രീകരിച്ച് സംഘര്‍ഷം

ഇന്ത്യ കൊറോണ പ്രതിരോധത്തിനുള്ള തീവ്രശ്രമം നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം. കഴിഞ്ഞ നാലാഴ്ചയ്ക്കിയടില്‍ അസാധാരണമായ കാര്യങ്ങളാണ് ഇന്ത്യ-ചൈന അതിര്‍ത്തിയിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ നടക്കുന്നത്. കിഴക്കന്‍ ലഡാക്കിലെ അഞ്ച് തന്ത്രപ്രധാന മേഖലകളള്‍ കേന്ദ്രീകരിച്ചാണ് സംഘര്‍ഷം.
ദൗലത് ബേഗ് ഓള്‍ഡിയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ എയര്‍ ലാന്‍ഡിങ് ഗ്രൗണ്ട് ഉണ്ട്. മേഖലയില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്ക് അവശ്യവസ്തുക്കള്‍ സി-130 ഹെര്‍കുലീസ് വിമാനത്തില്‍ എത്തിക്കുന്നത് ഇവിടെയാണ്. ഇവിടുത്തെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമാണ് ഈ വ്യോമകേന്ദ്രം. ശൈത്യകാലത്ത് വന്‍ മഞ്ഞുവീഴ്ചയില്‍ റോഡുകള്‍ തടസപ്പെടുമ്പോള്‍ പ്രത്യേകിച്ച്. അതിവേഗത്തില്‍ മേഖലയിലേക്ക് വെടിക്കോപ്പുകള്‍ എത്തിക്കാനും ഈ എയര്‍സ്ട്രിപ് സഹായകരമാണ്. തെക്കുഭാഗത്തുള്ള ദുബ്രുക്കില്‍നിന്ന് ദൗലത് ബേഗ് ഓള്‍ഡിയിലേക്ക് ഇന്ത്യ റോഡ് നിര്‍മിച്ചതാണ് ചൈനയുടെ നീരസത്തിന്റെ പ്രധാനകാരണം എന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നിര്‍മാണം പൂര്‍ത്തിയായ റോഡ്, മേഖലയിലെ ഇന്ത്യന്‍ നീക്കങ്ങള്‍ക്കു കരുത്തു പകരും. ഇവിടെ ചൈനയുടെ റോഡ് നിര്‍മാണങ്ങളുമായി കിടപിടിക്കാന്‍ കഴിയാതിരുന്ന ഇന്ത്യ, നിര്‍ണായകമായ പാത നിര്‍മിച്ചത് ചൈനയ്ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കോള്‍ ചെവാങ് റിന്‍ചെന്‍ പാലം ഉദ്ഘാടനം ചെയ്തിരുന്നു. സമുദ്രനിരപ്പില്‍നിന്ന് 15,000 അടി ഉയരത്തില്‍ ഏതു കാലാവസ്ഥയിലും സജ്ജമായ പാലമാണു നിര്‍മിച്ചിരിക്കുന്നത്. ചൈനീസ് അധികൃതര്‍ ഏറെ ഗൗരവത്തോടെയാണ് ഈ നിര്‍മാണവും വിലയിരുത്തിയത്. ലഡാക്കിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ നിയന്ത്രണരേഖയില്‍നിന്ന് അധികം ദൂരത്തല്ലാത്ത ഷയോക്ക് നദിക്കു സമാന്തരമായാണ് ഈ റോഡ് പോകുന്നത്. സമാനമായി യഥാര്‍ഥ നിയന്ത്രണ രേഖയ്ക്കു സമീപത്തു കൂടി റോഡ് പോകുന്നത് ഗാല്‍വന്‍ നദീ തടത്തിലാണ്. ഈ നദി ഷയോക്കിലാണു ചേരുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഗാല്‍വന്‍ നദീ തടത്തില്‍ ചൈന വന്‍തോതില്‍ കടന്നുകയറ്റം നടത്തിയിട്ടുണ്ട്. എത്ര ചൈനീസ് സൈനികര്‍ എത്തിയിട്ടുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. ഗാല്‍വന്‍ നദീ തടത്തിനു സമീപത്തുള്ള റോഡിനരികില്‍ ചൈനീസ് ടെന്‍ഡുകളുടെ സാന്നിധ്യം ഉറപ്പിച്ച് സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഈ മേഖലയില്‍ ഇന്ത്യന്‍ അതിര്‍ത്തയിലേക്ക് 3-4 കിലോമീറ്റര്‍ വരെ ചൈനീസ് സൈന്യം കടന്നുകയറിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പാന്‍ഗോങ് തടാകത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് ഫിംഗര്‍ 5-നും എട്ടിനുമിടയിലും വന്‍തോതില്‍ കടന്നുകയറ്റം ഉണ്ടായിട്ടുണ്ട്. ഇന്ത്യയില്‍നിന്ന് നേരിട്ട് അക്സായ് ചിനിലേക്കു കടക്കാന്‍ പറ്റുന്നത് സബ് സെക്ടര്‍ നോര്‍ത്ത് മേഖലയിലൂടെയാണ് ഇവിടെ യാതൊരു നിര്‍മാണപ്രവര്‍ത്തനവും നടക്കുന്നത് ചൈനക്ക് സ്വീകാര്യമല്ല. എന്നാല്‍ 2007-ല്‍ ഇന്ത്യ ഇവിടെ രണ്ട് റോഡുകളുടെ നിര്‍മാണം ആരംഭിച്ചു. അപ്പോള്‍ പിന്നെ ചൈനയ്ക്ക് ഷോക്കടിച്ചതിന്റെ കാരണം മനസിലായല്ലോ അല്ലേ. ആ സ്വപ്‌നം ചൈന കയ്യില്‍ വച്ചാല്‍ മതി. പ്രശ്നപരിഹാരത്തിനായി നയതന്ത്ര, സൈനിക തലങ്ങളില്‍ ചര്‍ച്ചകള്‍ തുടരുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മില്‍ കൃത്യമായ ധാരണയില്‍ എത്തിയിട്ടില്ല. ഇന്ത്യയുടെ പരമാധികാരവും ദേശസുരക്ഷയും ഉറപ്പാക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നാണു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. അപ്പോള്‍ പിന്നെ ചൈനയ്ക്ക് കാര്യം പിടികിട്ടിയല്ലോ അല്ലോ.
https://www.facebook.com/Malayalivartha






















