നിസര്‍ഗ ചുഴലിക്കാറ്റ് മഹാരാഷ്ട്രയിൽ തീരം തൊട്ടു..മഹാരാഷ്ട്രയിലെ തീരദേശമായ അലിബാഗില്‍ കാറ്റ് ശക്തമായി വീശുന്നുണ്ട് . ഇതിന്റെ ഭാഗമായി കനത്ത മഴയാണ് പ്രദേശത്ത് പെയ്തുകൊണ്ടിരിക്കുന്നത്

ഇന്നലെ രൂപം കൊണ്ട നിസര്‍ഗ ചുഴലിക്കാറ്റ് മഹാരാഷ്ട്രയിൽ തീരം തൊട്ടു. മഹാരാഷ്ട്രയിലെ തീരദേശമായ അലിബാഗില്‍ കാറ്റ് ശക്തമായി വീശുന്നുണ്ട് . ഇതിന്റെ ഭാഗമായി കനത്ത മഴയാണ് പ്രദേശത്ത് പെയ്തുകൊണ്ടിരിക്കുന്നത്.
മുംബൈയില്‍ മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. ഇതേത്തുടർന്ന് മഹാരാഷ്ട്രയുടെ വടക്കൻ തീരത്ത് ശക്തമായ കടൽക്ഷോഭവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ദക്ഷിണ മുംബൈയിലും ശക്തമായ കാറ്റാണ് വീശുന്നത്.
കനത്തമഴ, കാറ്റ്, കടല്‍കയറ്റം കൊടുങ്കാറ്റ് എന്നിവ ഉണ്ടാകുന്നതോടെ മുംബൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങും. മഹാരാഷ്ട്ര- തെക്കന്‍ ഗുജറാത്ത് തീരത്തെ ഹരിഹരേശ്വറിനും ദാമനും മധ്യത്തിലൂടെ ബുധന്‍ ഉച്ചകഴിഞ്ഞ് 3 മണിയോടെ കരയിലേക്കും കയറും
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ആളുകളെ ഒഴിപ്പിക്കുന്ന ശ്രമത്തിലാണ് മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാന സര്‍ക്കാരുകള്‍. രണ്ടാഴ്ചയുടെ വിത്യാസത്തില്‍ രാജ്യത്തുണ്ടാകുന്ന രണ്ടാമത്തെ അതിതീവ്രചുഴലിക്കാറ്റാണിത്. 100 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഒരു ചുഴലിക്കാറ്റ് മുംബൈ തീരത്ത് എത്തുന്നത്.
കോവിഡ് ഏറ്റവുമധികം നാശം വിതച്ച ഗുജറാത്തിലും, മുംബൈയിലും നിസർഗ കൂടി എത്തുന്നതോടെ സ്ഥിതിഗഗതികൾ കൂടുതൽ സങ്കീർണമാകും. നൂറുകണക്കിന് ആളുകളെയാണ് ഒഴിപ്പിച്ചിരിക്കുന്നത്. തീരദേശ ജില്ലകളായ ഭരുച്ച്, സൂററ്റ്, നവസാരി, വൽസാദ് എന്നിവിടങ്ങളിൽ നിന്ന് 35,000 ത്തോളം പേരെ ഗുജറാത്ത് സർക്കാർ ഒഴിപ്പിച്ചു.
മഹാരാഷ്ട്രയിൽ പൽഘർ ജില്ലയിൽ 21,000 ത്തിലധികം പേരെ ഒഴിപ്പിച്ചതായി ജില്ലാ കളക്ടർ കൈലാസ് ഷിൻഡെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്രയിലേക്കും ഗുജറാത്തിലേക്കും ദേശീയദുരന്തനിവാരണ സേനയെ (എൻ.ഡി.ആർ.എഫ്.) അയച്ചതായി എൻ.ഡി.ആർ.എഫ്. ഡയറക്ടർ ജനറൽ എസ്.എൻ. പ്രധാൻ പറഞ്ഞു. 33 സംഘങ്ങളെയാണ് ഇരുസംസ്ഥാനങ്ങളിലുമായി വിന്യസിച്ചത്. കൂടുതൽ സംഘങ്ങളെ തയ്യാറാക്കിനിർത്തി.
നിസര്‍ഗയുടെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയുടെ വിവിധ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇപ്പോള്‍ തന്നെ നിരവധി പ്രദേശവാസികളെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.
ഈ സമയങ്ങളില്‍ ആരും ബീച്ചുകളിലോ പാര്‍ക്കുകളിലോ മറ്റ് പ്രധാന സ്ഥലങ്ങളിലോ നില്‍ക്കരുതെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
നൂറ് കണക്കിനു ആളുകളാണ് ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്ന് മരിച്ചത്. ഉംപുൻ ഭീതിയൊഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ പുതിയ ചുഴലിക്കാറ്റ് ‘നിസർഗ’ എന്ന പേരിൽ രംഗപ്രവേശം ചെയ്യുകയാണ്.
ഉംപുൻ ചുഴലിക്കാറ്റിനോളം തീവ്രമാകില്ല ‘നിസർഗ’ എന്നാണ് പ്രവചനം. എന്നാൽ, മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക തീരങ്ങളിൽ ‘നിസർഗ’യെ തുടർന്ന് ശക്തമായ കാറ്റും മഴയും ലഭിക്കാൻ സാധ്യതയുണ്ട്. ഇവിടങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. കൊങ്കൺ, ഗോവ എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിക്കും
https://www.facebook.com/Malayalivartha