തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു... ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള ചെന്നൈയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് നഗരത്തില്‍ ആശങ്കയേറുന്നു
തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു. 1,02,721 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി തമിഴ്നാട്. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ മഹാരാഷ്ട്രയിലാണ്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള ചെന്നൈയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന നഗരത്തില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ചെന്നൈയില്‍ മാത്രം ഇതുവരെ 64,689 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നെക്ക് പുറമെ ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍, മധുര, കാഞ്ചീപുരം, തിരുവണ്ണാമലെ എന്നിവയാണ് രോഗബാധിതര്‍ ഏറ്റവും കൂടുതലുള്ള മറ്റു ജില്ലകള്‍. വെള്ളിയാഴ്ച 4,329 പേര്‍ക്കാണ് തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്. 42,955പേര് നിലവില്‍ ചികിത്സയിലുണ്ട്. വെള്ളിയാഴ്ച 64 പേര് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 1385 ആയി ഉയര്‍ന്നു.
"
https://www.facebook.com/Malayalivartha