Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

തമിഴ്‌നാട് ബി.ജെ.പി ഗ്ലാമര്‍ കൂട്ടുന്നു; നടിമാരായ ഗൗതമിയും നമിതയും സംസ്ഥാന ഭാരവാഹികള്‍; മുഖം മിനുക്കിയ സംസ്ഥാന ബി.ജെ.പിക്ക് നിരവധി പുതുമുഖങ്ങളും

04 JULY 2020 05:21 PM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട്ടില്‍ രാഷ്ട്രീയവും സിനിമയും രണ്ടല്ല ഒന്നു തന്നെയാണ്. ഇതിന് തെളിവാണ് കൂടുതല്‍ സിനിമ താരങ്ങളെ തങ്ങളുടെ ഭാഗത്തേക്ക് എത്തിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ രൂപീകരിക്കുന്ന സിനിമാക്കാരും. ഇതിന്റെ ഭാഗമായി തന്നെയാണ് ഗൗതമി, നമിത തുടങ്ങിയ താരങ്ങളെ കളത്തിലിറക്കി ബി.ജെ.പിയുടെ ഗ്ലാമര്‍ കൂട്ടല്‍. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒന്നര വര്‍ഷം മാത്രം ശേഷിക്കെയാണ് ബി.ജെ.പിയുടെ പരീക്ഷണം. ഒരു കൂട്ടം നടിമാരെ സംസ്ഥാന ഭാരവാഹികളാക്കിയാണ് ബി.ജെ.പി കളം പിടിക്കാനായി രംഗത്തിറങ്ങുന്നത്.

നടിമാരായ മധുവന്തി അരുണ്‍, ഗൗതമി, കുട്ടി പത്മിനി, നമിത എന്നിവരെ ബി.ജെ.പിയുടെ തമിഴ്‌നാട് സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായും നടി ഗൗയത്രി രഘുരാമിനെ കലാസാംസ്‌കാരിക വിഭാഗത്തിവന്റെ അധ്യക്ഷയായും നിയമിച്ചാണ് ദേശീയ നേതൃത്വം പത്രക്കുറുപ്പ് പുറത്തിറക്കിയത്. മുന്‍ ഡി.എം.കെ നേതാവും തമിഴ്‌നാട് നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന വി.പി ദുരൈസാമിയെ ബി.ജെ.പിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി ദേശീയ നേതൃത്വം നിയമിച്ചു. ഇന്ത്യ ബി.ജെ.പിയുടെ സുരക്ഷിതമായ കൈകളിലാണെന്ന പരാമര്‍ത്തിന് അദ്ദേഹത്തെ ഡി.എം.കെയില്‍ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് ഡി.എം.കെയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന ദൂരൈസ്വാമി ബി.ജെ.പിയില്‍ ചേര്‍ന്നത്.

കെ.ടി രാഘവന്‍, ജി.കെ സെല്‍വകുമാര്‍, പ്രൊഫ. ആര്‍ ശ്രീനിവാസന്‍, കരു നാഗരാജന്‍ എന്നിവരെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കെ. ഷണ്‍മുഖം, ഡോള്‍ഫിന്‍ ശ്രീധരന്‍, ടി. വരദരാജന്‍ എന്നിവരാണ് പുതിയ സംസ്ഥാന സെക്രട്ടറിമാര്‍. തന്റെ തമിഴ് മനില പാര്‍ട്ടിയെ ബി.ജെ.പിയുമായി ലയിപ്പിച്ച പോള്‍ കനകരാജ് ബി.ജെ.പി നിയമവിഭാഗത്തിന്റെ പുതിയ പ്രസിഡന്റ്. പുതിയ ജില്ലാ സെക്രട്ടറിമാര്‍ വിവിധ വിഭാഗങ്ങളുടെ പ്രസിഡന്റുമാര്‍. ദേശീയ ജനറല്‍ കൗണ്‍ലില്‍ അംഗങ്ങള്‍ പുതിയ വക്താക്കള്‍, ജില്ലാ നിരീക്ഷകര്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുള്‍പ്പെടെ പാര്‍ട്ടിയുടെ എല്ലാ തട്ടിലും നേതൃമാറ്റത്തിന് വഴിയൊരുക്കിയാണ് ബി.ജെ.പി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചിരിക്കുന്നത്. എസ്.ആര്‍ ശോഖറാണ് സംസ്ഥാന ട്രഷര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍  (1 hour ago)

ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം:മദ്ധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടി  (1 hour ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ എസിപിക്ക് മുന്നില്‍ ഹാജരായി  (1 hour ago)

വീടിനുള്ളില്‍ വെച്ച് കളിപ്പാട്ടം എടുക്കുന്നതിനിടെ നാല് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു  (1 hour ago)

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്  (2 hours ago)

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചു  (2 hours ago)

24കാരന് ഗര്‍ഭപാത്രം ഉണ്ടെന്ന് സ്‌കാനിങ്ങ് റിപ്പോര്‍ട്ട്  (2 hours ago)

ആയൂരില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ചു  (2 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ നാലുപേരെ തിരിച്ചറിഞ്ഞു  (2 hours ago)

സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവച്ചു  (2 hours ago)

തിരുവനന്തപുരത്ത് കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു  (2 hours ago)

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍  (2 hours ago)

Malayali Vartha Recommends