തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു .... ഇന്നലെ 4280 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 1,07,001 ആയി ഉയര്‍ന്നു
തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു . ഇന്നലെ 4280 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 1,07,001 ആയി ഉയര്‍ന്നു . 65 പേര്‍കൂടി മരണത്തിനു കീഴടങ്ങിയതോടെ മൊത്തം മരണസംഖ്യ 1,450 ആയി ഉയര്‍ന്നു. ഇന്നലെ 2,214 പേര്‍ക്കാണ് രോഗമുക്തി . ഇതോടെ 60,592 പേര് രോഗമുക്തരായി . രോഗബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്കു താഴെയാണ് തമിഴ്നാടിന്റെ സ്ഥാനം . ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പി. അന്പളകനും കോവിഡ് 19 സ്ഥിരീകരിച്ചു.
അതേസമയം , വ്യാപകപരിശോധന മൂലം രോഗം നേരത്തെ കണ്ടെത്തുന്നതാണ് രോഗികളുടെ എണ്ണത്തിലുള്ള വര്‍ധനയ്ക്കു കാരണമെന്നു സര്‍ക്കാര്‍ വിശദീകരിക്കുന്നു . വെള്ളിയാഴ്ച 35,028 പേര്‍ക്കാണ് സംസ്ഥാനത്ത് പരിശോധന നടത്തിയത് . സംസ്ഥാനത്ത് മൊത്തം 12.70 ലക്ഷം ആളുകള്‍ക്ക് ഇതുവരെ പരിശോധന നടത്തിയെന്നും സര്‍ക്കാര്‍ അറിയിച്ചു .
https://www.facebook.com/Malayalivartha