Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ റഷ്യയെ മറികടന്ന് ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്ത്... രാജ്യത്ത് രോഗികള്‍ ഏഴുലക്ഷത്തോടടുത്തു, മരണം ഇരുപതിനായിരത്തിലേക്ക്

06 JULY 2020 07:48 AM IST
മലയാളി വാര്‍ത്ത

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ റഷ്യയെ മറികടന്ന് ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്ത്. രാജ്യത്ത് രോഗികള്‍ ഏഴുലക്ഷത്തോടടുത്തു. മരണം ഇരുപതിനായിരത്തിലേക്ക്. ഇന്ത്യയില്‍ 6,97,069 രോഗികള്‍. റഷ്യയില്‍ 6,81,251. അമേരിക്കയും ബ്രസീലും മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.അണ്‍ലോക്ക് പ്രഖ്യാപിച്ചതുമുതല്‍ കോവിഡ് വ്യാപനം തീവ്രമാണ്. ജൂലൈ ഒന്നുമുതല്‍ അണ്‍ലോക്ക് രണ്ടിന് തുടക്കമിട്ടതോടെ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വലിയ കുതിച്ചുചാട്ടമാണ്.
അഞ്ചുദിവസം പിന്നിട്ടപ്പോഴേക്കും 1.10 ലക്ഷത്തിലേറെ പുതിയ രോഗികളുണ്ടായി. അടച്ചിടല്‍ കാലയളവില്‍ രോഗവ്യാപനം കുറവായിരുന്ന കര്‍ണാടക, തെലങ്കാന, ആന്ധ്ര, ബംഗാള്‍, ബിഹാര്‍, അസം സംസ്ഥാനങ്ങളിലെല്ലാം ഏതാനും ദിവസമായി രോഗികളുടെ എണ്ണത്തിലെ വര്‍ധന ഏറ്റവുമുയര്‍ന്ന തോതിലാണ്.അടച്ചിടല്‍ ആരംഭിച്ച മാര്‍ച്ച് 25ന് 571 രോഗികളും ഒരു മരണവും മാത്രമാണുണ്ടായത്. നാലു ഘട്ടത്തിലായി മെയ് 31ന് 68 ദിവസത്തെ അടച്ചിടല്‍ അവസാനിച്ചപ്പോള്‍ രോഗികളുടെ എണ്ണം 1,90,648ല്‍ എത്തി. 5405 മരണവും. അണ്‍ലോക്ക് ആയതോടെ 35 ദിവസംകൊണ്ട് രോഗികള്‍ 1.90 ലക്ഷത്തില്‍നിന്ന് 6.85 ലക്ഷമായി. വര്‍ധന 5.07 ലക്ഷം (253 ശതമാനം) . അണ്‍ലോക്കിനു ശേഷം 13,875 പേര്‍ മരിച്ചു (257 ശതമാനം വര്‍ധന). 24 മണിക്കൂറില്‍ 24,850 രോഗബാധ റിപ്പോര്‍ട്ടു ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതാദ്യമാണ് പ്രതിദിന രോഗികള്‍ കാല്‍ലക്ഷത്തോട് അടുക്കുന്നത്.
ശനിയാഴ്ച റിപ്പോര്‍ട്ടു ചെയ്യപ്പെട്ട രോഗികളില്‍ 78 ശതമാനവും മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, തെലങ്കാന, കര്‍ണാടക, അസം, ബിഹാര്‍ സംസ്ഥാനങ്ങളിലാണ്. 613 മരണവും ശനിയാഴ്ച റിപ്പോര്‍ട്ടു ചെയ്തു. ഒരു ദിവസം ഇത്രയധികം മരണവും ആദ്യമാണ്. ഇന്ത്യ അടച്ചില്‍ അവസാനിപ്പിച്ച മെയ് 31നു റഷ്യയില്‍ രോഗബാധിതര്‍ 4.06 ലക്ഷമായിരുന്നു. നിലവില്‍ ഇത് 6.81 ലക്ഷമാണ്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (19 minutes ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (36 minutes ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (48 minutes ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (58 minutes ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (1 hour ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (1 hour ago)

വോട്ടെണ്ണല്‍ ദിവസം ഭാര്യയ്ക്ക് ഒപ്പം ആശുപത്രിയില്‍ കൂട്ടിരുന്ന് അഖില്‍ മാരാര്‍  (1 hour ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (2 hours ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (3 hours ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (3 hours ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (3 hours ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (3 hours ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (3 hours ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (3 hours ago)

Malayali Vartha Recommends