Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?

ദേശീയ പാതകള്‍ക്ക് റാങ്കിംഗ് വരുന്നു; റാങ്കിംഗ് റോഡുകളുടെ ഗുണനിവാരം വര്‍ധിപ്പിക്കാനെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി

07 JULY 2020 03:19 PM IST
മലയാളി വാര്‍ത്ത

ദേശീയ പാതകല്‍ക്ക് റാങ്കിംഗ് ഏര്‍പ്പെടുത്താന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനം. രാജ്യത്തെ റോഡുകളുടെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിയാണ് തീരുമാനം. ദേശീയപാതകളുടെ ഗുണമേന്മ നിര്‍ണയിച്ച് റാങ്ക് നല്‍കാനാണ് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനം. ദേശീയപാതകളുടെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനും യാത്രക്കാര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള സേവനം നല്‍കുന്നതിനും, ഏതെങ്കിലും തരത്തിലുള്ള പോരായ്മ ഉണ്ടെങ്കില്‍ പരിഹരിക്കുന്നതിനുമാണ് റോഡുകളുടെ മൂല്യനിര്‍ണയ ഓഡിറ്റ് നടത്താന്‍ തീരുമാനിച്ചത്.

ഇന്ത്യന്‍ സാഹചര്യത്തില്‍ വിവിധ അന്താരാഷ്ട്ര മാതൃകകളെ മാനദണ്ഡമാക്കിയാണ് ദേശീയ പാതകളുടെ ഗുണനിലവാരം നിര്‍ണയിക്കുക. ഹൈവേ 45 ശതമാനം കാര്യക്ഷമത, 35 ശതമാനം ഹൈവേ സുരക്ഷ, 20 ശതമാനം ഗുണഭോക്തൃ സേവനം എന്നീ വിഭാഗങ്ങളിലായി തിരിച്ചായിരിക്കും മൂല്യനിര്‍ണയം നടത്തുക. ഇതിന്റെ അടിസ്ഥാനത്തില്‍, സമഗ്രമായ വിലയിരുത്തല്‍ നടത്തുകയും, മൊത്തത്തിലുള്ള സേവനഗുണമേന്മ വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. വേഗത, ടോള്‍ പ്ലാസകളില്‍ എടുക്കുന്ന സമയം, റോഡ് ചിഹ്നങ്ങള്‍, അപകടനിരക്ക്, ക്രാഷ് ബാരിയറുകള്‍, പ്രകാശ വിന്യാസം, അഡ്വാന്‍സ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ സാധ്യത, ശുചിത്വം, ഉപഭോക്തൃ സംതൃപ്തി തുടങ്ങി നിരവധി കാര്യങ്ങളും ഇതോടൊപ്പം പരിഗണിക്കും. ഓരോ മാനദണ്ഡത്തിനും ലഭിച്ച സ്‌കോര്‍, ദേശീയപാതയുടെ സേവനവും സുരക്ഷിതത്വവും വര്‍ധിപ്പിക്കാന്‍ അവസരമൊരുക്കും.

നാഷണല്‍ ഹൈവേ അതോറിറ്റിയുടെ മറ്റു പ്രോജക്ടുകളുമായി ബന്ധപ്പെട്ട രൂപകല്‍പ്പന, നിലവാരം, മാര്‍ഗനിര്‍ദേശങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, കരാര്‍ എന്നിവ മെച്ചപ്പെടുത്താനും, ഏതെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ പരിഹരിക്കുന്നതിനും ഈ മൂല്യനിര്‍ണയം സഹായിക്കും. ഓരോ കോറിഡോറിന്റെയും റാങ്ക് പ്രത്യേകമായി നിര്‍ണയിക്കുന്നതുവഴി അതുമായി ബന്ധപ്പെട്ട നടത്തിപ്പുകള്‍ ഒഴിവാക്കാനും കരാറുകാര്‍ക്ക് അവരുടെ സേവനം മെച്ചപ്പെടുത്താനും അവസരം ലഭിക്കും. എല്ലാ കോറിഡോറുകളുടെയും മൊത്തത്തിലുള്ള റാങ്കിങ്ങിനു പുറമെ, ബി.ഒ.ടി. എച്ച്.എം.എം, ഇ.പി.സി മാതൃകയിലുള്ള പദ്ധതികള്‍ക്ക് പ്രത്യേകം റാങ്കിംഗും നടപ്പിലാക്കും.. ദേശീയപാതകളുടെ ഗുണമേന്മയും പരിപാലനവും ഉറപ്പുവരുത്തുന്നതിന് ഈ റാങ്കിങ് പ്രക്രിയ ഏറെ സഹായകമാകുമെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രമുഖ ചലച്ചിത്ര നിര്‍മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ബി ചൗധരി അന്തരിച്ചു... ഉദയ്പൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം  (14 minutes ago)

കുവൈത്തിൽ നേരിയ ഭൂചലനം.... നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല  (34 minutes ago)

കരിമണൽ കർത്തയുടെ 1.72 കോടി സ്വത്തു വിവരം മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി ഇന്ന് മെയ് 6 ന് വിധി (ഉത്തരവ്) പറയും  (47 minutes ago)

മകളുടെ നിക്കാഹിന് പങ്കെടുക്കാനാവാതെ.... പ്രവാസലോകത്തെ നോവിലാഴ്ത്തി മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു...  (56 minutes ago)

വാണിജ്യ സിലിണ്ടറിന്റെ വില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും...  (1 hour ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.... ജാഗ്രതയുടെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

  സഞ്ജു സാംസണ് അർധ സെഞ്ച്വറി... ഐ.പി.എല്ലിലെ നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് എട്ടു വിക്കറ്റിന്റെ ജയം    (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത് മടങ്ങിയെത്തി.... ഔദ്യോഗികവസതി ഒഴിഞ്ഞ് എ.കെ.ജി. സെന്ററിന് സമീപമുള്ള 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും  (2 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന  (2 hours ago)

കുടുംബ സ്വത്തും മനഃസമാധാനവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

അമ്മയ്ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരി ഇലക്ട്രിക് ബൈക്കിടിച്ച് മരിച്ചു  (2 hours ago)

ചർച്ചകൾ ഊർജ്ജിതത്തിൽ... രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ.... കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി എഐസിസി നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്തെത്തും    (3 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (8 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (8 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (9 hours ago)

Malayali Vartha Recommends