കരസേനയില്‍ വനിതകള്‍ക്ക് ദീര്‍ഘകാല നിയമനം: വിധി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഒരുമാസം കൂടി അനുവദിച്ചു
ഇന്ത്യന്‍ കരസേനയുടെ പോരാട്ട യൂണിറ്റുകളിലൊഴികെ വനിതകള്‍ക്കു ദീര്‍ഘകാല നിയമനം (പെര്‍മനന്റ് കമ്മിഷന് - പിസി) അനുവദിച്ചതു ശരിവച്ച വിധി നടപ്പാക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് ഒരുമാസം കൂടി അനുവദിച്ചു. 3 മാസത്തിനകം നടപ്പാക്കണമെന്നാണു കഴിഞ്ഞ ഫെബ്രുവരി 17നു നിര്ദേശിച്ചിരുന്നത.്
ഉത്തരവനുസരിച്ചുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്നും കോവിഡ് കണക്കിലെടുത്ത് 6 മാസത്തെ സാവകാശം വേണമെന്നുമാണു സര്‍ക്കാര്‍ ബോധിപ്പിച്ചത്. എന്നാല്‍ ഒരുമാസം മാത്രമേ അനുവദിക്കൂവെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഇക്കഴിഞ്ഞ മാര്‍ച്ച് 17-ന് നാവികസേനയില്‍ പിസി അനുവദിച്ച് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ വിധി നടപ്പാക്കാനും 3 മാസമാണ് അനുവദിച്ചത്. എന്നാല്‍, വിധി നടപ്പാക്കാന്‍ അഭ്യര്‍ഥിച്ചു 3 തവണ നാവികസേനാ മേധാവിക്കു കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ആനുകൂല്യം ലഭിക്കേണ്ടവരില്പെട്ട പ്രസന്ന ഇടയില്ലം പറഞ്ഞു.
https://www.facebook.com/Malayalivartha