Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ശക്തമായ മുന്നറിയിപ്പ് ... ചൈനയ്ക്ക് വെല്ലുവിളിയായി സംയുക്ത നാവികാഭ്യാസം ; ഇന്ത്യയോടൊപ്പം കൈ കോര്‍ത്ത് ഓസ്ട്രേലിയ, ഈ വര്‍ഷം അവസാനത്തോടെ ബംഗാള്‍ ഉള്‍ക്കടലിലാണ് നാലു രാജ്യങ്ങളുടെയും നാവിക സേനകള്‍ അണിനിരക്കുക

11 JULY 2020 08:42 AM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ചൈനയ്ക്കു ശക്തമായ മുന്നറിയിപ്പ് നല്‍കാനുള്ള അവസരങ്ങള്‍ ഒന്നും തന്നെ ഇന്ത്യ പാഴാക്കാറില്ല ഇപ്പോള്‍. , അതുകൊണ്ടു തന്നെ മലബാര്‍ നാവിക അഭ്യാസത്തിന് ഓസ്ട്രേലിയയെ കൂടി ക്ഷണിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. നിലവില്‍ ജപ്പാനും യുഎസും മാത്രമാണ് ഇന്ത്യക്കൊപ്പം നാവിക അഭ്യാസത്തില്‍ പങ്കെടുക്കുന്നത്. ഓസ്ട്രേലിയ കൂടി എത്തുന്നതോടെ നാലു രാജ്യങ്ങളും ഉള്‍പ്പെടുന്ന ഖ്വാദ് ഗ്രൂപ്പിലെ നാവിക സേനകള്‍ ഒന്നിച്ചു നടത്തുന്ന ശക്തിയേറിയ പരിപാടിയാകും ഇത്. ഈ വര്‍ഷം അവസാനത്തോടെ ബംഗാള്‍ ഉള്‍ക്കടലിലാണ് നാലു രാജ്യങ്ങളുടെയും നാവിക സേനകള്‍ അണിനിരക്കുക.

അമേരിക്കയുമായും ജപ്പാനുമായും ചര്‍ച്ച നടത്തിയ ശേഷം അടുത്തയാഴ്ച ഔദ്യോഗികമായി ഓസ്ട്രേലിയയെ ക്ഷണിക്കുമെന്നാണു സൂചന. ഓസ്ട്രേലിയയെ കൂടി നാവിക അഭ്യാസത്തില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ തീരുമാനിക്കുന്ന സമയം ഏറ്റവും നിര്‍ണായകമാണെന്ന് പ്രതിരോധ ഗവേഷകനായ ഡെറെക് ഗ്രോസ്മാന്‍ പറഞ്ഞു. നാലു രാജ്യങ്ങളും കൈകോര്‍ക്കുന്നത് ചൈനയ്ക്ക് ഇന്ത്യ നല്‍കുന്ന വലിയ സന്ദേശമായിരിക്കുമെന്നും ഡെറെക് പറഞ്ഞു.

2004-ല്‍ ഖ്വാദ് സഖ്യം രൂപീകരിച്ചതില്‍ തന്നെ ചൈനയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. സൂനാമിയില്‍പെട്ട രാജ്യങ്ങളെ സഹായിക്കാന്‍ രൂപീകരിച്ച സഖ്യം 2007ലാണു പുനരുജ്ജീവിപ്പിച്ചത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഖ്വാദ് സഖ്യം നിലവില്‍ വിയറ്റ്നാം, ദക്ഷിണകൊറിയ, ന്യൂസീലാന്‍ഡ് എന്നീ രാജ്യങ്ങളുമായി ഏകോപിച്ചാണു പ്രവര്‍ത്തിക്കുന്നത്. മലബാര്‍ നാവിക അഭ്യാസത്തില്‍ പങ്കെടുക്കുന്നതിനെ മഹത്തായ കാര്യമായാണു കാണുന്നതെന്നും ക്ഷണത്തിനു കാത്തിരിക്കുകയാണെന്നും ഓസ്ട്രേലിയന്‍ പ്രതിരോധ വകുപ്പ് വക്താവ് പറഞ്ഞു.

1992 മുതലാണ് യുഎസ്, ഇന്ത്യ നാവികസേനകള്‍ സംയുക്തമായി മലബാര്‍ നാവിക അഭ്യാസം ആരംഭിച്ചത്. 2004 മുതല്‍ ഏഷ്യന്‍ രാജ്യങ്ങളും പങ്കെടുക്കാറുണ്ട്. 2007ല്‍ ഇന്ത്യ, ജപ്പാന്‍, യുഎസ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഓസ്ട്രേലിയ പങ്കെടുത്തതിനെ ചൈന എതിര്‍ത്തിരുന്നു. 2015-ല്‍ നാവിക അഭ്യാസത്തില്‍ ജപ്പാനെ ഉള്‍പ്പെടുത്തിയപ്പോഴും എതിര്‍പ്പുമായി ചൈന രംഗത്തെത്തി. മേഖലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കരുതെന്നു ചൈന പറഞ്ഞിരുന്നു. അഞ്ച് വര്‍ഷത്തിനിപ്പുറം ഓസ്ട്രേലിയയെ വീണ്ടുമുള്‍പ്പെടുത്താന്‍ ശ്രമിക്കുമ്പോഴും നിലവിലെ സാഹചര്യത്തില്‍ കടുത്ത പ്രതിഷേധം തന്നെയാവും ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടാകുകയെന്ന് പ്രതിരോധ വിദഗ്ധര്‍ ഉറപ്പിക്കുന്നു.

മലബാര്‍ സംയുക്ത നാവിക അഭ്യാസത്തിന്റെ 21-ാം പതിപ്പാണ് 2017ല്‍ നടന്നത്. എട്ട് ദിവസം നീണ്ടു നില്‍ക്കുന്നതാണ് മലബാര്‍ എക്സര്‍സൈസ് എന്ന പേരിലുള്ള നാവിക അഭ്യാസ പരിശീലനം. കടലില്‍നിന്നുള്ള വ്യോമാക്രമണങ്ങളെ തടയാനുള്ള പരിശീലനവും അന്തര്‍വാഹിനികളില്‍നിന്നുള്ള ഭീഷണി നേരിടാനുള്ള പരിശീലനവുമാണ് 2017-ല്‍ നടന്നത്. ഇന്ത്യ, യുഎസ്, ജപ്പാന്‍ നാവിക സേനകളുടെ പുത്തന്‍ സാങ്കേതികവിദ്യകളും യുദ്ധോപകരണങ്ങളും ജലയാനങ്ങളും അണിനിരന്നു. നാവിക അഭ്യാസമായ മലബാറില്‍ പങ്കെടുക്കാന്‍ യുഎസില്‍നിന്ന് എണ്ണായിരത്തിലേറെ നാവികരാണ് എത്തിയത്. ജപ്പാനില്‍ നിന്ന് ആയിരത്തിനടുത്ത് നാവികര്‍.

ഇവരെല്ലാം ഇന്ത്യന്‍ സേനയോടൊത്തു സംയുക്ത അഭ്യാസത്തില്‍ പങ്കെടുത്തു. നൂറിലേറെ യുദ്ധവിമാനങ്ങളും സൈനിക ഹെലികോപ്റ്ററുകളും അഭ്യാസപ്രകടനത്തിന്റെ ഭാഗമായി. ഇന്ത്യയുടെയും യുഎസിന്റെയും രണ്ട് അന്തര്‍വാഹിനികളും അഭ്യാസപ്രകടനത്തില്‍ പങ്കാളികളായി. ഇന്ത്യന്‍ നാവിക സേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയും നാവികസേനയുടെ 10 യുദ്ധക്കപ്പലുകളുമാണു പങ്കെടുത്തത്. ഐഎന്‍എസ് ജലശ്വാ, ഐഎന്‍എസ് സഹ്യാദ്രി, ഐഎന്‍എസ് രണ്‍വീര്‍, ഐഎന്‍എസ് ശിവാലിക്, ഐഎന്‍എസ് ജ്യോതി, ഐഎന്‍എസ് കൃപാണ്‍, ഐഎന്‍എസ് കോറ, ഐഎന്‍എസ് കമോര്‍ത്ത, ഐഎന്‍എസ് കാഡ്മാട്, ഐഎന്‍എസ് സുകന്യ എന്നിവയാണ് ആഭ്യാസപ്രകടനങ്ങളില്‍ പങ്കെടുത്ത മറ്റ് കപ്പലുകള്‍.
ഇതു കൂടാതെ ഐഎന്‍എസ് സിന്ധുധ്വജ് എന്ന അന്തര്‍വാഹിനിയും മലബാര്‍ അഭ്യാസപ്രകടനത്തില്‍ വരവറിയിച്ചു. യുഎസ്എസ് നിമിറ്റ്സ് എന്ന വിമാനവാഹിനി കപ്പലിന്റെ നേതൃത്വത്തിലുള്ള സ്‌ട്രൈക്കര്‍ സംഘമാണ് മലബാര്‍ പരിശീലനത്തിനായി യുഎസില്‍നിന്ന് എത്തിയത്. നിമിറ്റ്സിന് അകമ്പടി സേവിക്കുന്ന യുഎസ്എസ് പ്രിന്‍സ്റ്റണ്‍, യുഎസ്എസ് ഹൊവാര്‍ഡ്, യുഎസ്എസ് ഷൗപ്, യുഎസ്എസ് പിന്‍കിനി, യുഎസ്എസ് കിഡ് എന്നീ യുദ്ധക്കപ്പലുകളും യുഎസ്എസ് ജാക്സണ്‍വില്ലേ എന്ന അന്തര്‍വാഹിനിയും പരിശീലനത്തില്‍ പങ്കെടുത്തു. നിമിറ്റ്സില്‍ തന്നെ 5,000 യുഎസ് നാവികരാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിലൊന്നായ ജെഎസ് ഇസുമോയും ജെഎസ് സസാനമിയുമാണ് ജപ്പാനെ പ്രതിനിധീകരിച്ചത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (6 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (12 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (33 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (50 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (58 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

Malayali Vartha Recommends