മഹാരാഷ്ട്രയിലെ രണ്ടു ജില്ലകളില്‍ സ്കൂളുകള്‍ തുറന്നു, മാസ്ക് നിര്‍ബന്ധം.. ഒരു ബെഞ്ചില്‍ ഒരു വിദ്യാര്‍ത്ഥി... !
മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂര്‍, ഗഡ്ചിരോലി ജില്ലകളില്‍ കൊവിഡ് പ്രതിരോധ നിബന്ധനകളോടെ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. ജൂലൈ 6 മുതലാണ് സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
ഓരോ ക്ലാസിലും 15 വിദ്യാര്‍ത്ഥികള്‍ മാത്രമാണുള്ളത്. ഒരു ബെഞ്ചില്‍ ഒരു വിദ്യാര്‍ത്ഥിയെ മാത്രം ഇരുത്താനാണ് തീരുമാനം. അതുപോലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ജൂണ്‍ 15 മുതല്‍ 9,10,12 ക്ലാസുകള്‍ ആരംഭിക്കാനുള്ള വിവിധ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. സ്കൂളുകള്‍ തുറക്കുന്ന കാര്യം മാനേജ്മെന്റ് കമ്മിറ്റികളും പ്രാദേശികഭരണകൂടവും സംയുക്തമായി തീരുമാനിക്കണമെന്നാണ് വിദ്യാഭ്യാസവകുപ്പ് മാര്‍ഗനിര്‍ദേശങ്ങളില്‍ നിര്‍ദ്ദേശിച്ചത്.
എന്നാല്‍ ജൂലൈ 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കരുതെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം ലംഘിച്ചാണ് സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്.
ഉച്ചഭക്ഷണം കഴിക്കാന്‍ ഒരോരുത്തരെ വീതമായിരിക്കും പുറത്തു വിടുന്നത്. ആദ്യദിവസം 50 ശതമാനം മാത്രമായിരുന്നു ഹാജരെങ്കിലും അടുത്ത ദിവസങ്ങളില്‍ ഇത് 85 ശതമാനമായി ഉയര്‍ന്നു. ഹാജര്‍ നിര്‍ബന്ധമാക്കിയിട്ടില്ല. മാതാപിതാക്കള്‍ക്ക് സ്കൂള്‍ കോമ്പൗണ്ടില്‍ പ്രവേശനം അനുവദിച്ചിട്ടില്ല.
https://www.facebook.com/Malayalivartha