ബോളിവുഡ് നടൻ അമിതാഭ് ബച്ചന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി റിപ്പോർട്ട്... കോവിഡ് ബാധിച്ച് മുംബൈയിലെ നാനാവതി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഐസലേഷൻ വാർഡിൽ ആണ് ബച്ചൻ ..
ബോളിവുഡ് നടൻ അമിതാഭ് ബച്ചന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി റിപ്പോർട്ട്. കോവിഡ് ബാധിച്ച് മുംബൈയിലെ നാനാവതി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഐസലേഷൻ വാർഡിൽ ആണ് ബച്ചൻ .. ചെറിയതോതിലുള്ള രോഗലക്ഷണങ്ങളെയുള്ളൂവെന്ന് ആശുപത്രി അറിയിച്ചു
ബച്ചന്റെ മകൻ അഭിഷേകിനും കോവിഡ് ബാധിച്ചിരുന്നു. ഭാര്യ ജയ, മരുമകൾ ഐശ്വര്യ റായ്, കൊച്ചുമകൾ ആരാധ്യ എന്നിവരുടെ ആന്റിജൻ പരിശോധനാഫലം നെഗറ്റീവ് ആണ്. കൊവിഡ് പോസിറ്റീവായ വിവരം അമിതാഭ് ബച്ചൻ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കുടുംബാംഗങ്ങളെയും ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. ദിവസങ്ങളായി മകനും മരുമകൾക്കൊപ്പവുമാണ് അമിതാഭ് ബച്ചൻ ഉണ്ടായിരുന്നത്.
അമിതാഭിന്റെയും അഭിഷേകിന്റെയും ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി നാനാവതി ആശുപത്രി ക്രിട്ടിക്കൽ കെയർ മേധാവി ഡോ. അബ്ദുൽ സമദ് അൻസാരി അറിയിച്ചു. ലക്ഷണങ്ങൾ പുറത്തുവന്ന് 10–12 ദിവസങ്ങളിലാണ് രോഗം എത്രത്തോളം ശരീരത്തെ ബാധിച്ചുവെന്നു വ്യക്തമാവുക
ബച്ചന് രോഗലക്ഷണങ്ങൾ കണ്ടിട്ട് 5ാം ദിവസമാണിതെന്നും അമിതാഭ് ബച്ചന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇനിയുള്ള ഏഴുദിവസം സൂക്ഷ്മമായ നിരീക്ഷണത്തിലാക്കുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു
https://www.facebook.com/Malayalivartha