Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബോളിവുഡ് താരം അനുപം ഖേറിന്‍റെ കുടുംബത്തിലും നാലു പേര്‍ക്ക് കൊവിഡ്

12 JULY 2020 07:58 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരം അനുപം ഖേറിന്‍റെ കുടുംബത്തിലും നാലു പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തിന്‍റെ അമ്മ ദുലാരി, സഹോദരന്‍, സഹോദരന്‍റെ ഭാര്യ, അവരുടെ മകള്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം അനുപം ഖേറിന്‍റെ പരിശോധനാഫലം നെഗറ്റീവ് ആണ്. അമ്മയെ മുംബൈ കോകിലാബെന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മറ്റു മൂന്നു പേരും അവരുടെ വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയുകയാണ്. അനുപം ഖേര്‍ തന്നെയാണ് വിവരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്‍ത വീഡിയോയിലൂടെ അറിയിച്ചത്.

അമ്മയ്ക്ക് കുറച്ചു ദിവസങ്ങളായി വിശപ്പില്ലായ്‍മ അനുഭവപ്പെട്ടിരുന്നുവെന്നും തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കൊവിഡ് ബാധ കണ്ടെത്തിയതെന്നും അനുപം ഖേര്‍ പറയുന്നു. "അമ്മയ്ക്കൊപ്പം താമസിക്കുന്നു ഞാനും സഹോദരന്‍ രാജീവും പിന്നാലെ പരിശോധന നടത്തി. എന്‍റെ ടെസ്റ്റ് നെഗറ്റീവ് ആയിരുന്നുവെങ്കിലും രാജീവിന്‍റേത് പോസിറ്റീവ് ആയിരുന്നു", എന്ന് അനുപം ഖേര്‍ വ്യക്തമാക്കി.

തടസ്സങ്ങളൊന്നുമില്ലാതെ വേഗത്തില്‍ അമ്മയെ അഡ്‍മിറ്റ് ചെയ്‍ത ആശുപത്രി അധികൃതര്‍ക്കും വീഡിയോയില്‍ അനുപം ഖേര്‍ നന്ദി പറഞ്ഞു. പ്രായമായവര്‍ക്ക് കൊവിഡ് പരിശോധന നടത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. സോനം കപൂര്‍, രണ്‍വീര്‍ ഷോറെ, മുകേഷ് ഛബ്ര, നീല്‍ നിതിന്‍ മുകേഷ് തുടങ്ങി ബോളിവുഡിലെ നിരവധി പ്രമുഖര്‍ അനുപം ഖേറിന്‍റെ കുടുംബത്തിന് വേഗത്തിലുള്ള സൗഖ്യം ആശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം ബച്ചന്‍ കുടുംബത്തില്‍ അമിതാഭ് ബച്ചന്‍, മകന്‍ അഭിഷേക് ബച്ചന്‍, അഭിഷേകിന്‍റെ ഭാര്യ ഐശ്വര്യ റായ്, ഇവരുടെ മകള്‍ ആരാധ്യ എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. അമിതാഭ് ബച്ചനും അഭിഷേകിനും ഇന്നലെ രാത്രിയോടെയാണ് രോഗം സ്ഥിരീകരിച്ചതെങ്കില്‍ ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും ഇന്ന് ഉച്ചതിരിഞ്ഞാണ് കൊവിഡ് സ്ഥിരീകരിച്ചത്. അമിതാഭ് ബച്ചനെയും അഭിഷേക് ബച്ചനെയും ജൂഹുവിലെ വീട്ടില്‍ നിന്ന് അടുത്തുള്ള നാനാവതി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (8 minutes ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (25 minutes ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (45 minutes ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (1 hour ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (1 hour ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (1 hour ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (2 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (3 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (3 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (3 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (3 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (3 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (3 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (3 hours ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (3 hours ago)

Malayali Vartha Recommends