പൂനെയില്‍ വിദേശ വനിതകളെ ഉള്‍പ്പെടുത്തി പെണ്‍വാണിഭം നടത്തിയിരുന്ന സംഘം പിടിയില്‍

മഹാരാഷ്ട്ര പൂനെയിലെ തെര്‍ഗൗണില്‍ വിദേശ വനിതകളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘം പിടിയില്‍. സംഭവത്തില്‍ രണ്ട് പേരെ പിംപ്രി-ചിംച്വാദ് പോലീസ് അറസ്റ്റ് ചെയ്തു. ഉഗാണ്ടയില്‍ നിന്നുമുള്ള രണ്ട് സ്ത്രീകളാണ് പോലീസ് പിടിയിലായത്.
വാട്സ്ആപ്പ് നമ്പറുവഴിയാണ് സ്ത്രീകള്‍ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. വാട്സ്ആപ്പിലൂടെ ഇടപാടുകാരെ പരിചയപ്പെട്ട ശേഷം വാടക വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച വകാട് പോലീസ് സ്റ്റേഷനിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികളായ സ്ത്രീകള്‍ 2018-ലാണ് ഇന്ത്യയില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ ഇന്ത്യയില്‍ എത്തിയത് ബിസിനസ് വിസയിലാണ്. മുംബൈയില്‍ തുണി വ്യവസായം നടത്തിയിരുന്ന ഇവര്‍ വിസാ കാലാവധി അവസാനിച്ച ശേഷവും ഇന്ത്യയില്‍ തുടരുകയും പെണ്‍വാണിഭം നടത്തി വരികയുമായിരുന്നു. ഇവര്‍ വലിയ പെണ്‍വാണിഭ സംഘത്തിന്റെ കണ്ണികളാണെന്നാണ് പോലീസ് സംശയിക്കുന്നത്. ജൂലൈ 19-വരെ ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
https://www.facebook.com/Malayalivartha






















