ഭര്‍തൃപിതാവ് ബലാത്സംഗത്തിനിരയാക്കി; കണ്ണടച്ച് ഭർത്താവ്; പരാതിയുമായി യുവതി ;മൂന്നു പേര്‍ക്കെതിരേ കേസെടുത്തു

ഭര്‍തൃപിതാവ് ബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയുമായി യുവതി. ലോക്ക്ഡൗണ്‍ കാലയളവിലാണ് ഈ സംഭവം നടന്നത്. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം നടന്നത് . തന്നോടുള്ള ഭര്‍തൃപിതാവിന്റെ ഉദ്ദേശ്യത്തെക്കുറിച്ച്ക്രൂരത അറിയിച്ചപ്പോള്‍ ഭര്‍ത്താവ് തന്നെ പിന്തുണച്ചില്ലെന്നും യുവതിയുടെ പരാതിയില്‍ . കഴിഞ്ഞ വര്‍ഷം വിവാഹിതരായ ദമ്ബതികള്‍ ഗ്രേറ്റര്‍ നോയിഡയിലെ പൂര്‍വഞ്ചല്‍ ഹൈറ്റ്‌സ് സൊസൈറ്റിയിലാണ് ഇവർ താമസിച്ചിരുന്നത്.
ജൂണ്‍ മാസത്തില്‍ ഭര്‍തൃപിതാവിന്റെ ബലാത്സംഗ ശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടു. താന്‍ ഇക്കാര്യം ഭര്‍ത്താവിനെ അറിയിച്ചപ്പോള്‍ പിന്തുണച്ചില്ലെന്നും യുവതി പറഞ്ഞു. മാത്രമല്ല തന്നെ കുടുംബം മര്‍ദ്ദിച്ചതായും സ്വന്തം മാതാപിതാക്കളോടൊപ്പം സെക്ടര്‍ ബീറ്റ 2ലേക്ക് താമസം മാറ്റിയെന്നും യുവതി ആരോപിക്കുകയുണ്ടായി . സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരേ ഐപിസിയിലേയും സ്ത്രീധന നിരോധന നിയമത്തിലേയും വിവിധ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഡിസിപി വൃന്ദ ശുക്ല അറിയിച്ചു. ഇയാളുടെ രണ്ടാമത്തെ വിവാഹമാണിതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















