സവർണജാതിക്കാരന്റെ ബൈക്കിൽ തൊട്ടതിന് ദലിത് യുവാവിന് ക്രൂരമർദ്ദനം; സംഭവത്തിറന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിക്കുന്നു

സവർണജാതിക്കാരന്റെ ബൈക്കിൽ തൊട്ടതിന് ദലിത് യുവാവിന് ക്രൂരമർദ്ദനം. കർണാടകയിലെ വിജയപുരയിലാണ് സംഭവം നടന്നത്. . യുവാവിനെ ചെരിപ്പുകൊണ്ടും വടികൊണ്ടും മുഖത്ത് അടിക്കുന്നതും ചവിട്ടുന്നതുമായ വിഡിയോ പുറത്തുവന്നിരിക്കുകയാണ് . സവർണജാതിക്കാരനും കുടുംബത്തിലെ 13ഓളം പേരും ചേർന്നാണ് യുവാവിനെ ബൈക്കിൽ തൊട്ടുവെന്ന് പറഞ്ഞ് മർദ്ദിച്ചത്.
സംഭവത്തിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പുറംലോകം വാർത്ത അറിഞ്ഞു. . യുവാവിനെ നിലത്തിട്ട് ചവിട്ടുന്നതും ചെരിപ്പുകൊണ്ടും കൈകൊണ്ടും മുഖത്ത് അടിക്കുന്നതും വിഡിയോയിൽ കാണാൻ സാധിക്കും . സംഭവത്തിൽ യുവാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുണ്ടായി . തലസ്ഥാനമായ ബംഗളൂരുവിൽനിന്ന് 530 കിലോമീറ്റർ അകലെയായിരുന്നു മിനാജി ഗ്രാമത്തിലാണ് ക്രൂരത അരങ്ങേറിയത് . യുവാവിെൻറ പരാതിയിൽ കേസെടുത്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അനുപം അഗർവാൾ വ്യക്തമാക്കി . 13ഓളം പേർക്കെതിരെ എസ്.സി/എസ്.ടി നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha






















