കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ഐ സി യുവിൽ കിടക്കുന്ന അമ്മയെ അവസാനമായി കാണാന്‍ ആശുപത്രിയുടെ ജനാലയ്ക്ക് മുകളില്‍ കയറി മകന്‍... യു.എന്‍ പ്രതിനിധി മുഹമ്മദ് സഫ ട്വിറ്ററിൽ പങ്ക് വെച്ച ചിത്രം വൈറല്‍......

കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു 73 കാരിയായ സ്മി സുവൈതി .. ഹെബ്‌റോണ്‍ ആശുപത്രിയിൽ അഡ്മിറ്റായ അമ്മയെ കാണാനും അവസാന നിമിഷങ്ങളിൽ അരികിലിരിക്കാനും കൊതിച്ച മകന്റെ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത് .
യു.എന്‍ പ്രതിനിധിയും പേട്രിയോടിക് വിഷന്‍ സി.ഇ.ഒയുമായ മുഹമ്മദ് സഫ ചിത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്തതോടെ ചിത്രത്തിന് താഴെ ലൈക്കുകളും കമന്റുകളും നിറയുകയായിരുന്നു..
ബെയ്ത്ത്അവ സ്വദേശിയായ ഈ പാലസ്തീനി യുവാവ് അമ്മയെ ചികിത്സിക്കുന്ന ഹെബ്‌റോണ്‍ ആശുപത്രിയുടെ ഐ സി യുവിന്റെ പുറം ജനാലയിലാണ് കയറിപ്പറ്റിയത്. റസ്മി സുവൈതി നാല് ദിവസം മുമ്പാണ് കൊറോണ ബാധിച്ച് മരണമടഞ്ഞത്.. അമ്മ മരിക്കുന്നത് വരെ എല്ലാ ദിവസവും രാത്രി അയാള്‍ ജനാലയുടെ മുകളില്‍ വന്നിരിക്കുമായിരുന്നു......
റസ്മി സുവൈതി ബ്ലഡ് ക്യാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു. ഈ സമയത്താണ് കൊറോണ പിടിപെട്ട് ഹെബ്‌റോണ്‍ സ്റ്റേറ്റ് ആശുപത്രിയില്‍ ചികിത്സയിലായത് .
ഈ മുപ്പതുകാരന്‍ അമ്മയുടെ ജനാലയുടെ അരികില്‍ ഇരിക്കുന്ന ചിത്രം ഇപ്പോൾ നൂറുകണക്കിന് ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുള്ളത്
ഒന്നും ചെയ്യാനാകാതെ നിസഹായനായി ഞാന്‍ ആ ജനാലക്ക് പുറത്തിരുന്നു, അമ്മയുടെ അവസാന നിമിഷങ്ങള്‍ കണ്ടുകൊണ്ട്.' മകന്‍ പറയുന്നത് ഇങ്ങനെ. ' ...
ഞാന്‍ ആശുപത്രിയില്‍ കടക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അനുവാദം ലഭിച്ചില്ല. അവസാനമായി അമ്മയെ ഒന്ന് കാണാനാണ് ഞാന്‍ ജനാലയുടെ മുകളില്‍ കയറിയത്.'....
https://www.facebook.com/Malayalivartha






















