കോവിഡ് ഭീതി;ഭർത്താവിന്റെ മൃതദേഹം ഉന്തുവണ്ടിയിൽ ശ്മശാനത്തിലെത്തിച്ച് ഭാര്യ

കൊറോണ വൈറസ് രോഗ ഭീതി മൂലം ബന്ധുക്കളും നാട്ടുകാരും കൈയൊഴിഞ്ഞ ഭർത്താവിന്റെ മൃതദേഹം ഉന്തുവണ്ടിയിൽ ശ്മശാനത്തിലെത്തിച്ച് ഭാര്യ. ബംഗളൂരുവിലെ അതാണിയിലാണ് കണ്ണുനനയ്ക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്
അതാണിയിൽ ചെരുപ്പുകുത്തിയായിരുന്ന സദാശിവ് ഹിരട്ടിയാണ് ബുധനാഴ്ച വീട്ടിൽ വെച്ച് മരിച്ചത് .. 55 വയസ്സായിരുന്നു.. ഈ സമയം ഭാര്യയും മക്കളും ബന്ധുവീട്ടിൽ പോയിരുന്നു. പിറ്റേന്ന് ഭാര്യ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സദാശിവിനെ മരിച്ച നിലയിൽ കണ്ടെത്തിയായത് . മരിച്ചത് കൊറോണ ബാധിച്ചാണ് എന്ന് സംശയിച്ച് അയൽവാസികളും ബന്ധുക്കളും സഹായിക്കാൻ കൂട്ടാക്കാതെ വീടുകളിലേക്ക് തിരികെ മടങ്ങിയതോടെയാണ് ഭാര്യയും മക്കളും ഉന്തുവണ്ടിയിൽ മൃതദേഹം കൊണ്ടുപോയത്
https://www.facebook.com/Malayalivartha






















