അയോധ്യ ക്ഷേത്ര ശിലാസ്ഥാപന ചടങ്ങിന് വൻതയ്യാറെടുപ്പുകൾ; 50 വി വി.ഐ.പികൾ പങ്കെടുക്കും..പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് സൂചന

രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിന് വൻ തയ്യാറെടുപ്പുകളൊരുക്കി ശിലാസ്ഥാപ. കോവിഡ് 19 പശ്ചാത്തലത്തിൽ പല തവണ മാറ്റിവെച്ചതാന് ക്ഷേത്രശിലാസ്ഥാപന ചടങ്ങ് . ഇപ്പോൾ ഓഗസ്റ്റ് അഞ്ചിന് ശിലാസ്ഥാപനം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത് ..ക്ഷേത്ര നിർമാണ കാര്യങ്ങൾ ചർച്ച ചെയ്യാനായി അയോധ്യയിൽ ശനിയാഴ്ച ചേർന്ന ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് യോഗത്തിലാണ് ഭൂമി പൂജയും ശിലാസ്ഥാപനവും ഓഗസ്റ്റിൽ നടത്താൻ തീരുമാനിച്ചത്.
കൃത്യമായ കോവിഡ് 19 സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകൾ എന്ന് ശിലാസ്ഥാപ അറിയിച്ചു.. ചടങ്ങിൽ അമ്പതിലേറെ വി.ഐ.പികൾ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഭക്തർക്ക് ശിലാസ്ഥാപനം തത്സമയം കാണുന്നതിനായി അയോധ്യയുടെ വിവിധ ഭാഗങ്ങളിൽ കൂറ്റൻ ടെലിവിഷൻ സ്‌ക്രീനുകൾ സ്ഥാപിക്കും.
ചടങ്ങിൽ പ്രധാനമന്ത്രിയുടെ സാന്നിധ്യം ഉണ്ടാകുമോയെന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം പ്രധാനമന്ത്രിയുടെ സൗകര്യംകൂടി കണക്കിലെടുത്ത് ഓഗസ്റ്റ് മൂന്നിനോ അഞ്ചിനോ ഭൂമി പൂജ നടത്താനാണ് തീരുമാനം.
പ്രധാനമന്ത്രിയുടെ സൗകര്യാർഥം ക്ഷേത്ര ശിലാസ്ഥാപനത്തിനായി ഇതിൽ ഏതെങ്കിലും ഒരു തിയതി തെരഞ്ഞെടുക്കാൻ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അന്നുമുതല്‍ ക്ഷേത്ര നിർമാണം ആരംഭിക്കുമെന്നും ട്രസ്റ്റ് അംഗം കാമേശ്വർ ചൗപാൽ വ്യക്തമാക്കി. അയോധ്യക്ഷേത്ര പ്രസ്ഥാനവുമായി ബന്ധപ്പെട്ട എല്ലാ മുതിർന്ന ബിജെപി നേതാക്കളെയും ചടങ്ങിൽ സ്വാഗതം ചെയ്തിട്ടുണ്ട്.
എൽ.കെ.അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, സാധ്വി റിതംഭര, വിനയ് കതിയാർ, ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത് തുടങ്ങി പ്രമുഖരെയെല്ലാം ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ട്രസ്റ്റ് അറിയിച്ചു.
മൂന്നു മുതൽ മൂന്നര വർഷത്തിനുള്ളിൽ ക്ഷേത്ര നിർമാണം പൂർത്തായാക്കാനാകുമെന്നാണ് കരുതുന്നതെന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha






















