Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

ഇന്ത്യയുടെ 'കൊവാക്സിൻ' ആഗസ്റ്റ് 15 മുതൽ ജനങ്ങളിൽ എത്തിയാൽ കാത്തിരിക്കുന്നത്... മുന്നറിയിപ്പ് !

20 JULY 2020 09:17 PM IST
മലയാളി വാര്‍ത്ത

More Stories...

60 ദിവസത്തിനകം ചരിത്രകരാർ ഇറാൻ അമേരിക്ക രഹസ്യ ചർച്ചകൾ നെതന്യാഹുവിനെ ട്രംപ് കൈവിട്ടു ? പശ്ചിമഷ്യയിൽ നിർണായക നീക്കം ലോകം ഉറ്റുനോക്കുന്നു

ലക്‌നൗവിലെ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 11 മരണം

ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

കൊവിഡ് പ്രതിരോധത്തിനായി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന വാക്‌സീന്‍ പരീക്ഷണത്തില്‍ മനുഷ്യരില്‍ പരീക്ഷിക്കുന്ന ആദ്യ ഘട്ടം വിജയമെന്ന് റിപ്പോര്‍ട്ട്. ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലെ മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷിക്കുന്നതാണ് ഇപ്പോള്‍ വിജയമായിരിക്കുന്നതെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റീസേർച്ചിന്റെ(ഐ.സി.എം.ആർ) കൊവിഡ് വാക്സിനായ 'കൊവാക്സിൻ' ആഗസ്റ്റ് 15 മുതൽ ജനങ്ങൾക്ക് നൽകിതുടങ്ങരുതെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റായ സൗമ്യ സ്വാമിനാഥൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വാക്സിന്റെ ആദ്യഘട്ട പരീക്ഷണങ്ങൾ പോലും ആരംഭിച്ചിട്ടില്ല എന്നാണ് താൻ മനസിലാക്കുന്നതെന്നും സൗമ്യ വ്യക്തമാക്കുന്നു.

ഇക്കാര്യത്തെക്കുറിച്ച് വാക്സിൻ നിർമാണത്തിലെ പങ്കാളിയായ ഭാരത് ബയോടെക്കുമായി താൻ ബന്ധപ്പെട്ടിരുന്നു എന്നും അവർ പറഞ്ഞു. മാദ്ധ്യമപ്രവർത്തകൻ കരൺ ഥാപ്പറുമായി നടത്തിയ അഭിമുഖത്തിലാണ് ഡോ സ്വാമിനാഥൻ ഇക്കാര്യം പറഞ്ഞത്. വാക്സിന്റെ കാര്യത്തിൽ വേഗമെന്നത് പ്രാധാന്യമുള്ള കാര്യം തന്നെയാണെന്നും എന്നാൽ അതിനായി ശാസ്ത്രീയതയും നൈതികതയും അടിയറ വയ്ക്കാൻ പാടില്ലെന്നും സൗമ്യ സ്വാമിനാഥൻ പറയുന്നു.ആഗസ്റ്റ് 15ന്‌ തന്നെ കൊവിഡ് വാക്സിൻ പൊതുജനങ്ങളുടെ ആവശ്യത്തിനായി പുറത്തിറക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവയുടെ വാക്കുകളിലും തനിക്ക് ആശങ്കയുള്ളതായി ഡോ. സ്വാമിനാഥൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ അദ്ദേഹം വ്യക്തത വരുത്തുമെന്നാണ് താൻ കരുതുന്നതെന്നും അവർ പറഞ്ഞു.ഐ.സി.എം.ആർ മേധാവിയായി ഭാർഗവ സ്ഥാനമേറ്റെടുക്കും മുൻപ് അതേ പദവി അലങ്കരിച്ചിരുന്നയാൾ കൂടിയാണ് ഡോ. സ്വാമിനാഥൻ. കൊവിഡ് വാക്സിന്റെ ഏറ്റവും പ്രധാനമായ മൂന്നാം ഘട്ട പരീക്ഷണം വർഷങ്ങൾ എടുത്തുകൊണ്ടും 20,000-30,000 ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുമാണ് പൂർത്തിയാക്കുന്നതെന്നും ഡോ. സൗമ്യ സ്വാമിനാഥൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. ലോകത്താകമായി നിർമാണഘട്ടത്തിലിരിക്കുന്ന വാക്സിനുകളിൽ ഒന്നോ രണ്ടോ എണ്ണം മാത്രമാണ് മൂന്നാം ഘട്ട പരീക്ഷണത്തിൽ എത്തിനിൽക്കുന്നതെന്നും അവർ പറയുന്നു. ക്ലിനിക്കൽ ഘട്ടത്തിലുള്ളത് 17 മുതൽ 18 വാക്സിനുകൾ മാത്രമാണ്. കൂടാതെ, ഭാഗ്യമുണ്ടെങ്കിൽ മാത്രം, അടുത്ത വർഷത്തിന്റെ തുടക്കത്തിൽ മാത്രമാകും ആവശ്യമായ അളവിൽ ലോകത്ത് കൊവിഡ് വാക്സിൻ പുറത്തിറങ്ങുക എന്നും ഡോ. സ്വാമിനാഥൻ പറയുന്നു.കൊവിഡ് വാക്സിൻ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15ന് തന്നെ ഐ.സി.എം.ആർ പുറത്തിറക്കുന്നത്, പ്രധാനമന്ത്രി മോദിയു സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ അത് പ്രഖ്യാപിക്കാനാണെന്നും അതുവഴി രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കുന്നതിന് വേണ്ടിയാണെന്നും വ്യാപക വിമർശനം ഉയർന്നിരുന്നു. എന്നാൽ, വാക്സിൻ നിർമാണവും അതിന്റെ പ്രഖ്യാപനവും ചുവപ്പുനാടയിൽ കുടുങ്ങാതിരിക്കാൻ വേണ്ടിയാണ് ഈ തീയതി തന്നെ 'കൊവാക്സിൻ' പുറത്തിറക്കണമെന്ന തീരുമാനം വന്നതെന്നാണ് ഐ.സി.എം.ആർ മേധാവി വിശദീകരിക്കുന്നത്. വാക്സിന്റെ മനുഷ്യരിലുള്ള ക്ലിനിക്കൽ ട്രയലുകൾക്ക് ഡ്രഗ്സ് കൺട്രോളർ ഒഫ ഇന്ത്യ അനുമതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റായ സൗമ്യ സ്വാമിനാഥൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (2 hours ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (5 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (5 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (6 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (6 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (7 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (7 hours ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (8 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (8 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (8 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (12 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (12 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (13 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (13 hours ago)

Malayali Vartha Recommends