Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

ഇന്ത്യ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിനായ 'കൊവാക്സി'ന്റെ പരീക്ഷണം തുടങ്ങി

20 JULY 2020 10:28 PM IST
മലയാളി വാര്‍ത്ത

More Stories...

60 ദിവസത്തിനകം ചരിത്രകരാർ ഇറാൻ അമേരിക്ക രഹസ്യ ചർച്ചകൾ നെതന്യാഹുവിനെ ട്രംപ് കൈവിട്ടു ? പശ്ചിമഷ്യയിൽ നിർണായക നീക്കം ലോകം ഉറ്റുനോക്കുന്നു

ലക്‌നൗവിലെ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 11 മരണം

ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

ഇന്ത്യ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിനായ 'കൊവാക്സി'ന്റെ പരീക്ഷണം ഇന്നുമുതല്‍ ആരംഭിക്കുന്നു. ഡല്‍ഹി എയിംസ് ആശുപത്രി ഉള്‍പ്പടെയുള്ള പതിനൊന്ന് ആശുപത്രികളിലാണ് വാക്സിന്റെ പരീക്ഷണം നടക്കുക. ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കും നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഒഫ് വൈറോളജിയും ഒത്തുചേര്‍ന്നാണ് കൊവാക്സിന്‍ വികസിപ്പിച്ചെടുത്തത്.

ഡല്‍ഹി എയിംസിലെ പരീക്ഷണം ആരംഭിച്ചുകഴിഞ്ഞു. ഇതോടൊപ്പം പാറ്റ്നയിലെ എയിംസും റോത്തക്കിലെ പി.ജി.എയും മനുഷ്യരില്‍ പരീക്ഷണം തുടങ്ങിയിട്ടുണ്ട്. പരീക്ഷണത്തിന് തയ്യാറായി വന്നവരില്‍ ചിലര്‍ക്ക് യഥാര്‍ത്ഥ വാക്‌സിനും മറ്റ് ചിലര്‍ക്ക് പ്ലാസിബോയുമാണ്(മരുന്നെന്ന പേരില്‍ നല്‍കുന്ന പദാര്‍ത്ഥം)നല്‍കിയത്. 375 പേരെ ഉള്‍പ്പെടുത്തി നടത്തുന്ന പരീക്ഷണത്തില്‍ ഏകദേശം നൂറു പേരുടെ പരീക്ഷണം ഡല്‍ഹി എയിംസിലാകും നടക്കുക.

മനുഷ്യരിലെ പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ കൂടുതല്‍ ഡോസുകള്‍ നിര്‍മിച്ച്‌ അതിവേഗം വിതരണം വാക്സിന്‍ ജനങ്ങള്‍ക്കായി വിതരണം ചെയ്യാനാണ് നിലവിലെ തീരുമാനം. വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ എയിംസിന്റെ എത്തിക്കല്‍ കമ്മിറ്റി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു..

ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഒഫ് ഇന്ത്യയും ഇതിനായുള്ള അനുമതി നല്‍കിയിരുന്നു. കൊവിഡ് രോഗം വരുത്തുന്ന സാര്‍സ് കോവ്-2 വൈറസില്‍ നിന്നും വേര്‍തിരിച്ചെടുത്ത ഉപയോഗിച്ചാണ് കൊവാക്സിന്‍ നിര്‍മിച്ചിരിക്കുന്നത്. വാക്സിന്‍ നല്‍കിയാല്‍ ശരീരത്തിന്റെ രോഗപ്രതിരോധശക്തി ശക്തമാക്കുമെന്നും അതുവഴി രോഗത്തെ പ്രതിരോധിക്കാന്‍ ആകുമെന്നുമാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

അതേസമയം ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റീസേർച്ചിന്റെ(ഐ.സി.എം.ആർ) കൊവിഡ് വാക്സിനായ 'കൊവാക്സിൻ' ആഗസ്റ്റ് 15 മുതൽ ജനങ്ങൾക്ക് നൽകിതുടങ്ങരുതെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റായ സൗമ്യ സ്വാമിനാഥൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വാക്സിന്റെ ആദ്യഘട്ട പരീക്ഷണങ്ങൾ പോലും ആരംഭിച്ചിട്ടില്ല എന്നാണ് താൻ മനസിലാക്കുന്നതെന്നും സൗമ്യ വ്യക്തമാക്കുന്നു.

ഇക്കാര്യത്തെക്കുറിച്ച് വാക്സിൻ നിർമാണത്തിലെ പങ്കാളിയായ ഭാരത് ബയോടെക്കുമായി താൻ ബന്ധപ്പെട്ടിരുന്നു എന്നും അവർ പറഞ്ഞു. മാദ്ധ്യമപ്രവർത്തകൻ കരൺ ഥാപ്പറുമായി നടത്തിയ അഭിമുഖത്തിലാണ് ഡോ സ്വാമിനാഥൻ ഇക്കാര്യം പറഞ്ഞത്. വാക്സിന്റെ കാര്യത്തിൽ വേഗമെന്നത് പ്രാധാന്യമുള്ള കാര്യം തന്നെയാണെന്നും എന്നാൽ അതിനായി ശാസ്ത്രീയതയും നൈതികതയും അടിയറ വയ്ക്കാൻ പാടില്ലെന്നും സൗമ്യ സ്വാമിനാഥൻ പറയുന്നു.ആഗസ്റ്റ് 15ന്‌ തന്നെ കൊവിഡ് വാക്സിൻ പൊതുജനങ്ങളുടെ ആവശ്യത്തിനായി പുറത്തിറക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവയുടെ വാക്കുകളിലും തനിക്ക് ആശങ്കയുള്ളതായി ഡോ. സ്വാമിനാഥൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ അദ്ദേഹം വ്യക്തത വരുത്തുമെന്നാണ് താൻ കരുതുന്നതെന്നും അവർ പറഞ്ഞു.

കൊവിഡ് വാക്സിന്റെ ഏറ്റവും പ്രധാനമായ മൂന്നാം ഘട്ട പരീക്ഷണം വർഷങ്ങൾ എടുത്തുകൊണ്ടും 20,000-30,000 ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുമാണ് പൂർത്തിയാക്കുന്നതെന്നും ഡോ. സൗമ്യ സ്വാമിനാഥൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. ലോകത്താകമായി നിർമാണഘട്ടത്തിലിരിക്കുന്ന വാക്സിനുകളിൽ ഒന്നോ രണ്ടോ എണ്ണം മാത്രമാണ് മൂന്നാം ഘട്ട പരീക്ഷണത്തിൽ എത്തിനിൽക്കുന്നതെന്നും മുന്നറിയിപ്പ് നൽകുന്നു.

അതേസമയം, ഓക്സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയമെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ പെഡ്രോ ഫോലെഗെറ്റിയും സംഘവും ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്.

വാക്സിന്‍ നല്‍കിയവരില്‍ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രതികരണം അനുകൂലമായിട്ടുണ്ടെന്നും ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നുണ്ട്. കുരങ്ങുവര്‍ഗമായ ചിമ്ബാന്‍സികളില്‍ ജലദോഷമുണ്ടാകുന്ന രോഗാണുവായ അഡീനോ വൈറസിന്റെ നിര്‍വീര്യമാക്കപ്പെട്ട പതിപ്പാണ് ശാസ്ത്രജ്ഞര്‍ വാക്സിനില്‍ ഉപയോഗിച്ചിരിക്കുന്നത്.നിര്‍വീര്യമാക്കപ്പെട്ടതിനാല്‍ ഇത് മനുഷ്യരില്‍ രോഗമുണ്ടാക്കില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (2 hours ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (5 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (5 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (6 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (6 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (7 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (7 hours ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (8 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (8 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (8 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (12 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (12 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (13 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (13 hours ago)

Malayali Vartha Recommends