മരണം റെക്കോർഡ് ; തമിഴ്നാട്ടില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം പ്രതിദിനം ഉയരുന്നു

തമിഴ്നാട്ടില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്നു. കോവിഡ് ബാധമൂലം മരിച്ചവരുടെ എണ്ണം 2500 കഴിഞ്ഞു. ഇന്ന് 70 പേര്‍ കൂടി മരിച്ചതോടെ തമിഴ്നാട്ടില്‍ മരിച്ചവരുടെ എണ്ണം 2551 ആയി.
ഇന്ന് 4985 പേര്‍ക്കാണ് തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ചത്. ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,75,678 ആയി. ചെന്നൈയില്‍ മാത്രം ഇന്ന് 1298 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതേ സമയം രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുകയാണ്. ഇന്ന് 954 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതുതായി രോഗബാധ സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം ഒരു മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലെത്തിയ ദിവസമാണ് ഇന്നെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. പുതിയ രോഗികളുടെ എണ്ണം ഏറ്റവും ഉയര്‍ന്നത് ജൂണ്‍ 23നായിരുന്നു. 3947 പേര്‍ക്കാണ് ഡല്‍ഹിയില്‍ അന്ന് കോവിഡ് സ്ഥിരീകരിച്ചത്. അതിനുശേഷം പുതിയ രോഗികളുടെ എണ്ണം ഓരോ ദിവസവും കുറഞ്ഞു വരികയാണെന്ന് അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















