എന്‍ 95 വേണ്ട, തുണി മാസ്ക് മതി; കേന്ദ്രത്തിന്റെ നിര്‍ദേശമെത്തി; കൂടുതല്‍ വില നല്കി എന്‍ 95 മാസ്ക് വാങ്ങുന്നതിലും സുരക്ഷിതം ചെറിയ വില നല്കി വാങ്ങുന്ന തുണി മാസ്കുകള്‍ക്ക്
കൂടുതല്‍ വിലക്കൊടുത്ത് എന്‍ 95 മാസ്കുകള്‍ വാങ്ങി ഉപയോഗിക്കുന്നതിനേക്കാള്‍ സുരക്ഷിതത്വം തുണി മാസ്കുകള്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് വ്യാപനം എന്‍ 95 മ്സ്കുകള്ക്ക് ഒഴിവാക്കാന്‍ സാധിക്കില്ലെന്നും അതുകൊണ്ട് ഇവ ഒഴിവാക്കുന്നതാണ് നല്ലെതെന്നും കാണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന ആരോഗ്യ മന്ത്രാലയങ്ങള്‍ക്ക് കത്ത് നല്കി.
എന്‍95 മാസ്കിലുള്ള വാല്‍വ് വഴി വൈറസ് പുറത്തു കടക്കാമെന്നാണ് അധികൃതര്‍ പറയുന്നത്. അതുകൊണ്ട് സാധാരണ തുണി മാസ്ക് ഉപയോഗിക്കാനാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങള്‍, തുണി കൊണ്ടുള്ള മാസ്ക് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കണമെന്നും കത്തില്‍ പറയുന്നു. വാണിജ്യാവശ്യത്തിനാണ് വാല്‍വ് ഉള്ള മാസ്കുകള്‍ ഉപയോഗിക്കുന്നത്. ഇത്തരം മാസ്കുകള്‍ അകത്തേക്ക് വരുന്ന വായുവിനെ ശുദ്ധീകരിക്കും. വാല്‍വിലൂടെയാണ് നാം പുറത്തുവിടുന്ന വായു പോകുന്നത്. എന്‍ 95 മാസ്ക് ഉപയോഗിക്കുന്നത് ഉപയോക്താവിന് സംരക്ഷണം നല്‍കുമെങ്കിലും അടുത്ത് നില്ക്കുന്ന വ്യക്തിക്ക് ഇത് ദോഷകരമായിരിക്കുംകാലിഫോര്ണിയ ബേയ് ഏരിയ നിരവധി ഭരണകൂടങ്ങള്‍ വാല്‍വുള്ള മാസ്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇന്ത്യയുടേയും നടപടി.
സാധാരണ ഗതിയില്‍ ആരോഗ്യ പ്രവര്‍ത്തകരാണ് എന്‍ 95 മാസ്കുകള്‍ ധരിക്കുന്നത്. രോഗികളുമായി ഏറ്റവും അടുത്തിഴപഴകുന്നവരും എന്‍ 95 മാസ്കുകള്‍ ധരിക്കണമെന്ന നിര്ദേശമണ്ടായിരുന്നു. സാധാരണ തുണി മാസ്കുകള്‍ 10 മുതല്‍ 20 രൂപ വരെ മാത്രം വില വരുമ്പോള്‍ എന്‍ 95 മാസ്കുകളുടെ വില 200 രൂപയില്‍ നിന്നാണ് ആരംഭിക്കുന്നത്. ഇത്രയും വില നല്കി ഇവ വാങ്ങി ഉപയോഗിച്ചിട്ടും കാര്യമില്ലെന്നാണ് ഇപ്പോള്‍ ആരോഗ്യ മന്ത്രാലയം പറയുന്നത്. തുണി മാസ്കുകള്‍ക്ക് വൈറസുകളെ നേരിടാനുള്ള ശക്തിയില്ലെന്ന ബോധമാണ് കൂടുതല്‍ കാശ് നല്കി സാധാരണക്കാര്‍ പോലും ഈ മാസ്ക് വാങ്ങി ഉപയോഗിച്ചത്. അതിന്റെ ആവശ്യമില്ലെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുകകൂടിയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇപ്പോള്‍ ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha