മഹാരാഷ്ട്രയില്‍ 8,369 ആളുകളില്‍ കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.... സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3,27,031 ആയി, 246 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്, സംസ്ഥാനത്തെ മരണ നിരക്ക് 3.75 ശതമാനം

മഹാരാഷ്ട്രയില്‍ 8,369 ആളുകളില്‍ കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3,27,031 ആയി. 246 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. 3.75 ശതമാനമാണ് സംസ്ഥാനത്തെ മരണ നിരക്ക്. 7188 പേര്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,82,217 ആയി. 55.72 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്.
മഹാരാഷ്ട്രയില്‍ നിലവില്‍ 7,79,676 പേര്‍ ഹോം ക്വാറന്റീനിലും 45,077 പേര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും ഉണ്ടെന്ന് ആരോഗ്യവകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തലസ്ഥാനമായ മുംബൈയില്‍ ഇന്ന് 995 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 62 മരണങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഇതോടെ മുംബൈയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,03,262 ഉം ആകെ മരണം 5,814 മായി. 73,555 പേര്‍ ഇതുവരെ രോഗമുക്തിനേടി .
"
https://www.facebook.com/Malayalivartha






















