കുളിമുറിയില്‍ വീണ് ഭാര്യ മരിച്ചെന്ന് യുവാവ്; പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരം; മുലപ്പാലിന്റെ പേരിൽ കമ്ബിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

ഭാര്യയെ യുവാവ് കമ്ബിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാന്‍ വിസമ്മതിച്ചതായിരുന്നു ഈ കൊലപാതകത്തിൽ കലാശിച്ചത്. കൊലയ്ക്ക് ശേഷം അപകടമരണമെന്ന് വരുത്തി തീര്‍ക്കാനും ഇയാൾ ശ്രമം നടത്തിയിരുന്നു . മുംബൈ താനെയിലാണ് സംഭവം നടന്നത്. ഒരു വയസ്സുള്ള പെണ്‍കുട്ടിക്ക് മുലപ്പാല്‍ കൊടുക്കാന്‍ വിസമ്മതിച്ച ഭാര്യ പൂജ(23) ആണ് ഭര്‍ത്താവ് ഭജന്‍സിങ്ങ് (25) എന്നയാള്‍ കൊലപ്പെടുത്തിയത്.
കല്‍വയിലെ സി എസ് ആശുപത്രിയില്‍ പരിക്കേറ്റ നിലയില്‍ പ്രവേശിപ്പിച്ച ഭാര്യ കുളിമുറിയില്‍ വീണതാണെന്നാണ് യുവാവ് ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്. എന്നാൽ ആശുപത്രിയില്‍ എത്തും മുന്‍പേ മരണം സംഭവിച്ചു . പിന്നീട് ആശുപത്രി അധികൃതര്‍ വിവരം പൊലീസില്‍ അറിയിക്കുകയും ചെയ്തു. പൊലീസെത്തി ചോദ്യം ചെയ്തപ്പോഴായിരുന്നു കൊലപാതക വിവരം പുറം ലോകം അറിഞ്ഞത്. കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാന്‍ ഭാര്യ പൂജ വിസമ്മതിച്ചതിനെത്തുടര്‍ന്ന് വാക്ക് തര്‍ക്കം ഉണ്ടായി. പ്രകോപിതനായ യുവാവ് ഭാര്യയെ ഇരുമ്ബ് കമ്ബിയെടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha
























