ട്രാഫിക് നിയന്ത്രിക്കുന്നതിനിടെ എസിപി വാഹനമിടിച്ച് മരിച്ചു; ഇടിച്ച വാഹനം നിർത്താതെ പോയി; അന്വേഷണം തുടങ്ങിയെന്ന് പൊലീസ്

ഡൽഹിയിൽ ട്രാഫിക് യൂണിറ്റിലെ പോലീസ് ഉദ്യോഗസ്ഥൻ വാഹനമിടിച്ച് മരിച്ചു. ട്രാഫിക് യൂണിറ്റിലെ എസിപി സാങ്കേത് കൗശിക്ക് ആണ് ഡ്യൂട്ടിക്കിടെ വാഹനമിടിച്ച് മരിച്ചത്. എസിപിയെ ഇടിച്ചു തെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോയി.
രജോക്രി ഫ്ലൈ ഓവറിന് സമീപം ട്രാഫിക് നിയന്ത്രിക്കുമ്പോഴാണ് 58കാരനായ സാങ്കേതിനെ വാഹനമിടിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. അദ്ദേഹത്തെ ഉടൻ തന്നെ എയിംസിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം ഇടിച്ച വാഹനം കണ്ടെത്താൻ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. വാഹനം ഗുരുഗ്രാം റോഡിലേക്കാണ് പോയത്. മിനി ട്രക്ക് ആണ് ഇടിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാജസ്ഥാൻ സ്വദേശിയാണ് സാങ്കേത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
https://www.facebook.com/Malayalivartha























