കോവിഡ്കാരണം ജോലിയില്ലാത്തതിനാൽ പട്ടിണിയിലായി ! വിശപ്പ് മാറ്റാൻ 15 ദിവസം പ്രായമുള്ള കുഞ്ഞിനെ അച്ഛൻ 45,000 രൂപയ്ക്ക് വിറ്റു ... കുഞ്ഞിന്റെ അമ്മയുടെ പരാതിയെ തുടർന്ന് അറസ്റ്റ്

സ്വയം ഭക്ഷണം കഴിച്ചില്ലെങ്കിലും കുഞ്ഞുങ്ങൾ പട്ടിണി കിടക്കാതിരിക്കാൻ കഷ്ടപ്പെടുന്ന അച്ഛനമ്മമാർ ഇന്ത്യയിൽ ഇപ്പോഴും ഉണ്ട്. എന്നാൽ സ്വന്തം വിശപ്പടക്കാൻ വേണ്ടി ജനിച്ചു വെറും 15 ദിവസം മാത്രമായ കുഞ്ഞിനെ മറ്റുള്ളവർക്ക് വിറ്റത് കുഞ്ഞിന്റെ സ്വന്തം അച്ഛൻ... ആസാമിലാണ് സംഭവം നടന്നത് ..കൊക്രാജര്‍ ജില്ലയില്‍ താമസിക്കുന്ന ദീപക് ബ്രഹ്മ എന്നയാളാണ് കുട്ടിയെ വില്ക്കാന് ശ്രമിച്ചത്.
45,000 രൂപയ്ക്കാണ് അദ്ദേഹം കുഞ്ഞിനെ വില്ക്കാന് ശ്രമിച്ചത്. ഗുജറാത്തില്‍ ആയിരുന്നു ദീപക് ബ്രഹ്മ ജോലി ചെയ്തിരുന്നത് ..എന്നാൽ ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലി ഇല്ലാതായി . തുടർന്ന് നാട്ടിലേക്കു മടങ്ങിയിരുന്നു. ഈ സമയത്താണ് കുട്ടി ജനിച്ചത്. ജോലിയില്ലാതെ മുഴു പട്ടിണിയായതോടെയാണ് അദ്ദേഹം കുഞ്ഞിനെ വില്ക്കാന് ശ്രമിച്ചതെന്നാണ് പോലീസ് പറഞ്ഞത്
ജൂലൈ രണ്ടിനാണ് ദീപക് രണ്ടു സ്ത്രീകള്‍ക്ക് കുഞ്ഞിനെ വിറ്റത്. സംഭവം അറിഞ്ഞ ദീപകിന്റെ ഭാര്യയും ഗ്രാമവാസികളും പോലീസില്‍ പരാതി നല്‍ക്കുകയായിരുന്നു . തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കുഞ്ഞിനെ കണ്ടെത്തി അമ്മയെ ഏൽപ്പിച്ചു
സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവാവിനെയും രണ്ട് സ്ത്രീകളെയും പോലീസ് പിടികൂടി. മൂന്നു പേര്‍ക്കുമെതിരെ മനുഷ്യക്കടത്തിന് കേസെടുത്തു. കുട്ടികളില്ലാത്തതിനാലാണ് തങ്ങള്‍ കുഞ്ഞിനെ വാങ്ങിയതെന്നും 45000 രൂപ കൊടുത്ത് എന്നും കുഞ്ഞിനെ വാങ്ങിയവർ വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha























