കര്‍ണാടക വനംമന്ത്രി ആനന്ദ് സിങ്ങിന് കോവിഡ് 19 സ്ഥിരീകരിച്ചു...

കര്‍ണാടക വനംമന്ത്രി ആനന്ദ് സിങ്ങിന് കോവിഡ് 19 സ്ഥിരീകരിച്ചു. പരിശോധനാ ഫലം പോസിറ്റീവാണെന്നും അദ്ദേഹത്തിന് രോഗ ലക്ഷണങ്ങള്‍ ഇല്ലെന്നും മന്ത്രിയോട് അടുപ്പമുള്ളവര്‍ പറഞ്ഞു.മന്ത്രിയുടെ ഡ്രൈവര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ചയാണ് മന്ത്രിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചത്. കര്‍ണാടകയില്‍ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ആനന്ദ് സിങ്.ബെല്ലാരി ജില്ലയിലുള്ള സ്വന്തം വീട്ടിലാണ് കോവിഡ് സ്ഥിരീകരിച്ച മന്ത്രി ആനന്ദ് സിങ് ഇപ്പോഴുള്ളതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. വീട്ടില്‍തന്നെ കഴിയണോ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് പോകണോ എന്നകാര്യം മന്ത്രി തീരുമാനിച്ചിട്ടില്ല. ചെറിയ ചുമ മാത്രമാണ് നിലവില്‍ അദ്ദേഹത്തിനുള്ളതെന്നാണ് വിവരം.
കര്‍ണാടകയിലെ ടൂറിസം മന്ത്രി സി. ടി രവിക്ക് നേരത്തെ വൈറസ് ബാധ കണ്ടെത്തിയിരുന്നു. അതേസമയം, കര്‍ണാടകയില്‍ ഇന്ന് 5199 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 82 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 96,141 ആയി.
L
https://www.facebook.com/Malayalivartha























