ഇന്ത്യക്കെതിരെയുള്ള പുതിയ പദ്ധതി ... ഇന്ത്യയില്‍ കലാപമുണ്ടാക്കാന്‍ ശ്രീനഗര്‍ ലക്ഷ്യം വച്ച് ഖുറേഷി... അതിനിര്‍ണായകമായ രണ്ടാഴ്ചകള്‍

ഇന്ത്യയുടെ 74ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പാക്കിസ്ഥാന്‍ വെടിപൊട്ടിക്കാനിരിക്കുകയാണ് .അതിര്‍ത്തിയില്‍ വിഘടനവാദികളെ കൂട്ടുപിടിച്ചാണ് പുതിയ നീക്കങ്ങള്‍ നടത്തി വരുന്നത് .നിലവില്‍ പാക്കിസ്ഥാന്‍ ലക്ഷ്യം വയ്ക്കുന്നത് ഇസ്ലാമിക രാജ്യങ്ങള്‍ ഇന്ത്യക്കെതിരെ തിരിയണമെന്നാണ് .വന്‍ ശക്തിയായ ചൈനയെ കൂടി ഈ അവിശുദ്ധകൂട്ടുകെട്ടില്‍ അവര്‍ ഉപയോഗിക്കുന്നുണ്ട് .കേന്ദ്ര സര്‍ക്കാര്‍
ദ്രുതഗതിയില്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ നടപടി നടത്തുമ്പോള്‍ മുട്ടിടിക്കുന്നതു ചൈനയ്ക്കും പാകിസ്താനും തന്നെയാണ് .പാക് അധീന കാശ്മീരില്‍ ചൈനീസ് പോര്‍വിമാനങ്ങള്‍ ഇറക്കി ലഡാക്കിലേക്ക് എളുപ്പം യുദ്ധത്തിനായി എത്തിക്കാന്‍ ഇമ്രാനും ജിങ്പിങ്ങും നേരെത്തെ തന്നെ വന്‍ പദ്ധിതി ഇട്ടിരുന്നു .
അത് പക്ഷെ വന്‍ തോതില്‍ പരാജയപ്പെടുകയും ചെയ്തു.ഇമ്രാനും ജിങ്പിങ്ങും നടത്തുന്ന ഏറ്റവും പുതിയ
പദ്ധതി ഇന്ത്യയ്ക്ക് പരമാവധി സമ്മര്‍ദ്ദം ഉണ്ടാക്കുക എന്നതാണ് .കാശ്മീര്‍ ആണ് പാകിസ്ഥാന്റെ ലക്ഷ്യമെന്നും പാക് അധിനിവേശം മുസാഫറാബാദ് വരെ മാത്രമേ നടത്താന്‍ കഴിഞ്ഞുള്ളു എന്നത് ഇമ്രാന്റെ പിടിപ്പുകേടാണെന്നും നേരത്തെ ബിലാവല്‍ ഭൂട്ടോ എന്ന പി പി പി നേതാവ് പാകിസ്ഥാനില്‍ കൊലവിളി നടത്തിയിരുന്നു .അതിനാല്‍ തന്നെ ശ്രീനഗര്‍ ലക്ഷ്യം വച്ചുള്ള നീക്കമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നതാണ് യഥാര്‍ത്ഥ വസ്തുത .
ജമ്മു കശ്മീരില്‍ നോട്ടമിട്ടെങ്കിലും പരാജയപ്പെട്ടതിനു പിന്നാലെ പുതിയ അടവുമായി തന്നെയാണ് പാകിസ്താന്‍ എത്തുന്നത് . പാകിസ്താനിലെ കശ്മീര്‍ ഹൈവെയുടെ പേര് മാറ്റുമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞതും ഇതിന്റെ പശ്ചാത്തലത്തിലാണ് . ശ്രീനഗര്‍ ഹൈവെ എന്ന് പുനര്‍നാമകരണം ചെയ്യുക വഴി വീണ്ടും കശ്മീരിലെ സമാധാന അന്തരീക്ഷം തകര്‍ക്കുക എന്നതാണ് പരമപ്രധാനമായ ലക്ഷ്യം .ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ അതേ ദിവസം തന്നെ ഹൈവെയുടെ പേര് മാറ്റുമെന്നാണ് ഖുറേഷി അറിയിച്ചിരിക്കുന്നത്. ഇസ്ലാമാബാദ്-കശ്മീര്‍ ഹൈവെയാണ് ശ്രീനഗര്‍ ഹൈവെയാക്കി മാറ്റുന്നത്. ഇനി മുതല്‍ ശ്രീനഗറിലായിരിക്കും ശ്രദ്ധയെന്നും ഷാ മെഹമൂദ് ഖുറേഷി പറയുകയുണ്ടായി .
അന്താരാഷ്ട്ര മാദ്ധ്യമങ്ങളെയും പാര്‍ലമെന്റ് അംഗങ്ങളെയും നിയന്ത്രണ രേഖയിലെത്തിച്ചും ഇന്ത്യയുടെ 'ക്രൂരത'യെ കുറിച്ച് ബോധ്യപ്പെടുത്തുമെന്നും ഖുറേഷി പറഞ്ഞു. ജമ്മു കശ്മീര്‍ ജനതയോടൊപ്പം പാകിസ്താന്‍ എന്നും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നേരത്തെ പാക് പ്രധിനിധി മലീഹ ലോധിയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും യു എന്‍ പൊതുസഭയില്‍ ഇന്ത്യ വിരുദ്ധ പ്രസംഗം
ഉന്നയിച്ചിട്ടും അത് പരാജയപ്പെടുകയാണ് ചെയ്തത് .കാശ്മീര്‍ പിടിച്ചെടുക്കാനായുള്ള ഗൂഢതന്ത്രം അവസാനിപ്പിക്കാതെ പുതിയ മാര്‍ഗ്ഗങ്ങള്‍ക്ക് വഴിയൊരുക്കുകയാണ് ഷാ മെഹമൂദ് ഖുറേഷി .കാശ്മീരില്‍ ഭീകരവാദം വര്‍ധിപ്പിക്കാനും മസൂദ് അസറിനെപ്പോലുള്ള ഭീകരര്‍ക്ക് ഒളിത്താവളം
ഒരുക്കാനും ശ്രമിക്കുന്ന പാക്കിസ്ഥാന്‍ ഇപ്പോള്‍ എഫ് എ ടി എഫ് മാനദണ്ഡങ്ങള്‍ക്ക് പുല്ലു വില കല്പിച്ചിരിക്കുകയാണ് .ചൈനയുടെ ഉറച്ച പിന്തുണ ഇന്ത്യയെ ആക്രമിക്കുന്ന സാഹര്യങ്ങളില്‍ ഇപ്പോഴും ഉണ്ട് എന്നതാണ് അവര്‍ക്കു കിട്ടുന്ന ഏറ്റവും വലിയ പ്രയോജനം .
"
https://www.facebook.com/Malayalivartha