തലസ്ഥാനത്ത് 259 പേര്‍ക്ക് കൊവിഡ്, സമ്ബര്‍ക്കം 241, ജില്ലയില്‍ രോഗികളുടെ എണ്ണം 3000ത്തിന് മുകളില്‍

തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത്അ സ്ഥിതി അതിരൂക്ഷം. ഇന്ന് മാത്രം ജില്ലയില്‍ 259 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 241 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കേരള സര്‍ക്കാരിന്റെ കൊവിഡ് ഡാഷ്ബോര്‍ഡ് പ്രകാരം ജില്ലയിലെ കൊവിഡ് രോഗികളുടെ നിലവിലെ എണ്ണം മൂവായിരത്തിന് മുകളിലാണ്. ഇന്നത്തെ രോഗികളുടെ എണ്ണം കൂടി ചേരുമ്ബോള്‍ ഈ സംഖ്യ വീണ്ടും ഉയരും.
ഡാഷ്ബോര്‍ഡ് നല്‍കുന്ന വിവരം അനുസരിച്ച് ജില്ലയില്‍ ഇതുവരെ 4493 പേര്‍ക്കാണ് രോഗം സ്ഥിതീകരിച്ചത് (ഇപ്പോഴുള്ള കണക്ക് പ്രകാരം). 1434 പേര്‍ രോഗമുക്തിയും നേടിയിട്ടുണ്ട്. ജില്ലയില്‍ നിലവില്‍ 3043 പേരാണ് രോഗം മൂലം ചികിത്സയിലിരിക്കുന്നത്. ഇന്നത്തെ നെടുമങ്ങാട് സ്വദേശിയുടെ മരണം കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ ജില്ലയില്‍ ഇതുവരെ 13 പേര്‍ രോഗം മൂലം മരണപ്പെട്ടിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് ആകെ 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ഉള്‍പ്പെടാതെ, കാസര്‍ഗോഡ് ജില്ലയിലെ 153 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 141 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 95 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 85 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 76 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 67 പേര്‍ക്കും, എറണാകുളം ജില്ലയിലെ 59 പേര്‍ക്കും, കോട്ടയം, പാലക്കാട് ജില്ലകളിലെ 47 പേര്‍ക്ക് വീതവും, വയനാട് ജില്ലയിലെ 46 പേര്‍ക്കും, കൊല്ലം ജില്ലയിലെ 35 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha