അമരപ്പയർ മുതൽ മനുഷ്യമൂത്രം വരെ; അടുത്ത ഇന്ത്യയുടെ നീക്കത്തിൽ ലോകരാഷ്ട്രങ്ങൾ വരെ ഞെട്ടിയിരിക്കുകയാണ്; വിയിൽ ചന്ദ്രനിൽ വാസകേന്ദ്രങ്ങൾ തയ്യാറാക്കാനുള്ള ചിലവുകുറഞ്ഞ പദ്ധതി വികസിപ്പിക്കാനൊരുങ്ങി ഗവേഷകർ

ലോകം വളരണമെങ്കിൽ ഇന്ത്യ വളരണം എന്ന പ്രധാന മന്ത്രിയുടെ വാക്കുകൾ രാജ്യത്തിന് മറക്കാൻ കഴിയില്ല. ഇന്ത്യ വളരുകയാണ്........ അടുത്ത ഇന്ത്യയുടെ നീക്കത്തിൽ ലോകരാഷ്ട്രങ്ങൾ വരെ ഞെട്ടിയിരിക്കുകയാണ് .... ചന്ദ്രനില്‍ കെട്ടിടനിര്‍മാണത്തി ുനൊരുങ്ങുകയാണ് രാജ്യം.. ബാക്ടീരിയയും യൂറിയയും ചേര്‍ത്ത്, ഗവേഷണവുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ മുന്നിട്ടിറങ്ങുന്നു. ഭാവിയിൽ ചന്ദ്രനിൽ വാസകേന്ദ്രങ്ങൾ തയ്യാറാക്കാനുള്ള ചിലവുകുറഞ്ഞ പദ്ധതി വികസിപ്പിക്കാനൊരുങ്ങി ഗവേഷകർ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഐഎസ്ആർഒ എന്നിവിടങ്ങളിലെ ഗവേഷകരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. കട്ടകൾ പോലെയുള്ള ഭാരം താങ്ങാൻ സാധിക്കുന്ന പദാർഥം വികസിപ്പിച്ചെടുക്കാനാണ് ഗവേഷകരുടെ ഇപ്പോഴത്തെ ശ്രമം.
ചിലപ്രത്യേകതരം ബാക്ടീരിയകൾ, ചന്ദ്രനിലെ മണ്ണ്, അമരപ്പയർ എന്നിവയുപയോഗിച്ച് ബലമേറിയ കട്ടകൾ നിർമിക്കാനാകുമോയെന്നും ഗവേഷകർ പരിശോധിക്കുന്നുണ്ട്. ഭാവിയിൽ ഇത്തരം കട്ടകൾ ഉപയോഗിച്ച് ചന്ദ്രനിൽ വാസകേന്ദ്രങ്ങൾ നിർമിക്കാനാകുമെന്ന് ഗവേഷകർ പറയുന്നു. രണ്ട് വ്യത്യസ്ഥ മേഖലകളായ ജീവശാസ്ത്രവും മെക്കാനിക്കൽ എൻജിനീയറിങ്ങും ഒരുമിക്കുകയാണ് ഇവിടെയെന്ന് ഗവേഷകർ പറയുന്നു. കഴിഞ്ഞ നൂറ്റാണ്ടുമുതൽ ബഹിരാകാശ പര്യവേക്ഷണം വളർന്നുകൊണ്ടിരിക്കുകയാണ്. ഭൂമിയിലെ വിഭവങ്ങൾ വളരെ പെട്ടെന്ന് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അതിനാൽ ചന്ദ്രൻ ഉൾപ്പെടെയുള്ള മറ്റ് ഗ്രഹങ്ങളിൽ വാസമുറപ്പിക്കുന്നതിനേക്കുറിച്ചാണ് ഗവേഷകർ ഇപ്പോൾ ചിന്തിക്കുന്നത്.
ഒരു പൗണ്ട് ഭാരമുള്ള വസ്തുവിനെ ബഹിരാകാശത്തേക്ക് എത്തിക്കാൻ ഏകദേശം 7.5 ലക്ഷം രൂപയാണ് ചിലവ് കണക്കാക്കുന്നത്.മനുഷ്യന്റെ മൂത്രത്തിൽ പ്രധാനമായി കാണുന്ന യൂറിയയും ചന്ദ്രനിലെ മണ്ണും ഉപയോഗിച്ച് ചന്ദ്രനിലെ ആവശ്യത്തിനനുസരിച്ചുള്ള നിർമാണങ്ങൾ നടത്താമെന്നാണ് ഐഎസ്ആർഒ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്നിവിടങ്ങളിലെ ഗവേഷകർ പറയുന്നത്. ഇതിലൂടെ ചെലവ് ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്. കാർബൺ ബഹിർഗമനം പരമാവധി കുറയ്ക്കാനായി സിമന്റിന് പകരം അമരപ്പയറിൽ നിന്ന് വേർതിരിക്കുന്ന പശയാണ് ഉപയോഗിക്കുക. ഭാവിയിൽ ഇത്തരം നിർമിതികൾ ഭൂമിയിലും ഉപയോഗിക്കാനാകുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്.
ഇത്തരം നിർമാണത്തിന് ഉപയോഗിക്കുന്ന ഒന്ന് സ്പോറോസാക്കറിന പാസ്റ്റെയുറിൽ എന്ന ബാക്ടീരിയ ആണ്. ഈ ബാക്ടീരിയയ്ക്ക് കാൽസ്യം കാർബണേറ്റ് ക്രിസ്റ്റലുകൾ സൃഷ്ടിക്കാനുള്ള ശേഷിയുണ്ട്. യുറിയ, കാൽസ്യം എന്നിവ ഉപയോഗിച്ചാണ് ബാക്ടീരിയ കാൽസ്യം കാർബണേറ്റ് തരികൾ ഉത്പാദിപ്പിക്കുന്നത്.ഇവയെല്ലാം ഉപയോഗിച്ചാകും നിർമാണം നടത്താൻ ശ്രമിക്കുക.ഇതിനായി ചന്ദ്രനിലെ മണ്ണിൽ ഈ ബാക്ടീരിയകളെ സംയോജിപ്പിക്കും. ഇതിലേക്ക് യൂറിയ, കാൽസ്യം എന്നിവ പ്രത്യേക അനുപാതത്തിൽ ചേർക്കും. ഇതിന്റെ കൂടെ ബലം കൂട്ടുന്നതിനായി അമരപ്പയർ ഉപയോഗിച്ച് നിർമിക്കുന്ന പശയും ചേർക്കും.ഇത്തരത്തിൽ നിർമിച്ചെടുക്കുന്നതിനെ ഏത് രൂപത്തിലേക്ക് മാറ്റാനാകുമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ സ്പോറോസാക്കറിന പാസ്റ്റെയുറിൽ എന്ന ബാക്ടീരിയയ്ക്ക് ചെലവ് വളരെ കൂടുതലാണ്. ഇതിന് പകരമായി ഗവേഷകർ കണ്ടെത്തിയത് ബാസിലസ് വെലെസെൻസിസ് എന്നയിനം ബാക്ടീരിയകളെയാണ്. ഇവ ഇന്ത്യയിലെ മണ്ണിൽ കാണപ്പെടുന്നതും ചെലവ് കുറഞ്ഞ രീതിയിൽ വേർതിരിച്ചെടുത്ത് വളർത്താൻ സാധിക്കുന്നവയുമാണ്.ഇക്കാര്യത്തിൽ കൂടുതൽ ഗവേഷണത്തിനാണ് ഇവരുടെ നീക്കം.
https://www.facebook.com/Malayalivartha