പുതു വിപ്ലവം തീർത്ത് മോദി സർക്കാർ ! പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു. എല്ലാവർക്കും ആരോഗ്യ തിരിച്ചറിയൽ കാർഡ് നൽകും. എല്ലാ മെഡിക്കൽ പരിശോധന റിപ്പോർട്ടുകളും കുറിപ്പുകളും രോഗചരിത്രവും സൂക്ഷിക്കും എന്നതാണ് ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതിയുടെ പ്രത്യേകത. സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം.
ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോഗ (എബി പിഎം-ജയ്) യുടെ കീഴിൽ വരുന്ന ദേശീയ ഡിജിറ്റൽ ഹെൽത്ത് മിഷൻ (എൻഡിഎച്ച്എം) രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ കാര്യക്ഷമത, ഫലപ്രാപ്തി, സുതാര്യത എന്നിവ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സർക്കാർ അറിയിച്ചു.
രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും സമ്പൂര്‍ണ ഡിജിറ്റല്‍ ആരോഗ്യ പരിസ്ഥിതി വാഗ്ദാനം ചെയ്യുന്നതാണ് ഇത്. ഓരോരുത്തരുടെയും ആരോഗ്യ റെക്കോഡുകള്‍ ഡിജിറ്റലാക്കി സൂക്ഷിക്കും. ലഭ്യമായ ഡോക്ടര്‍മാരുടെയും ആരോഗ്യപരിപാലന ഇടങ്ങളെക്കുറിച്ചുള്ളതുമായ കാര്യങ്ങളും ഇങ്ങനെ സൂക്ഷിക്കും. ഇക്കാര്യത്തില്‍ കേന്ദ്ര മന്ത്രിസഭ തത്വത്തില്‍ നേരത്തെ തന്നെ അംഗീകാരം നല്‍കിയിരുന്നു. ഈ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ നാലു പ്രധാന ഫീച്ചറുകളാണ് ഉള്ളത്- ഹെല്‍ത് ഐഡി, വ്യക്തിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍, ഡിജി ഡോക്ടര്‍, ആരോഗ്യ സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍. ഭാവിയില്‍ ഇ-ഫാര്‍മസി, ടെലിമെഡിസിന്‍ സേവങ്ങള്‍ എന്നിവയും ഉള്‍ക്കൊള്ളിക്കും. എന്നാല്‍,സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന ആരോപണം ഉയരാന്‍ സാധ്യതയുള്ളതിനാല്‍, താത്പര്യമുള്ളവര്‍ മാത്രം ചേര്‍ന്നാല്‍ മതിയാകും.
വ്യക്തിയുടെ ആരോഗ്യ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തിയുടെ സമ്മതത്തോടെ മാത്രമായിരിക്കും മറ്റാര്‍ക്കെങ്കിലും നല്‍കുക. അതുപോലെ തന്നെ, ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും തീരുമാനിക്കാം എന്തെല്ലാം വിവരങ്ങളാണ് നല്‍കേണ്ടതെന്നും. ഇത്തരം ഒരു ആപ് വ്യാപകമായി ഉപയോഗിക്കപ്പെടുകയാണെങ്കില്‍ അത് ഗുണകരമായിരിക്കുമെന്നാണ് സർക്കാർ കരുതുന്നത്. ആരോഗ്യ പരിപാലന രംഗത്തിന് മൊത്തത്തില്‍ ഉണര്‍വു നല്‍കുന്ന ഒന്നായിരിക്കും ഇതെന്നാണ് സർക്കാർ കരുതുന്നത്.
സേവനം ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും ലഭ്യമാക്കും. ആയുഷ്മാന്‍ ഭാരതിന്റെ (പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന) ഭാഗമായാണ് ഇത് അവതരിപ്പിക്കുന്നത്. ആദ്യം ചില സംസ്ഥാനങ്ങളിലായിരിക്കും ഇത് അവതരിപ്പിക്കുക. പിന്നീട് മറ്റ് സംസ്ഥാനങ്ങളലേക്കും വ്യാപിപ്പിക്കും. ഇതിനായി 470 കോടി രൂപയാണ് വകകൊള്ളിച്ചിരിക്കുന്നത്. സ്വകാര്യത ആപ്പിന്റെ സൃഷ്ടിയില്‍ തന്നെ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നു പറയുന്നു. വ്യക്തിയുടെ അനുമതിയോടു കൂടി മാത്രമെ ഡേറ്റ ഉപയോഗിക്കാന്‍ സാധിക്കൂ. വ്യക്തിക്ക് ഈ ഡേറ്റ കുറച്ചു സമയത്തേക്ക് ഡോക്ടര്‍മാര്‍ക്കും മറ്റും ഉപയോഗിക്കാന്‍ അനുവദിക്കുകയും ചെയ്യാം. വേണ്ടവര്‍ക്ക് തങ്ങളുടെ ഹെല്‍ത് ഐഡി ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസരവും നല്‍കും. ഇത് രാജ്യമെമ്പാടുമുള്ള ആശുപത്രികളിലും ലാബുകളിലും എല്ലാം ഉപയോഗിക്കാനാകും.
https://www.facebook.com/Malayalivartha
























