ഭാര്യയുടെ ക്രൂരത ഭര്‍ത്താവ് പുറംലോകത്തെ അറിയിച്ചതിങ്ങനെ?

വീട്ടില്‍ സ്ഥിരം അക്രമം നടത്തുന്ന ഭാര്യയെ സിസിടിവിയില്‍ കുടിക്കിയിരിക്കുകയാണ് ഭര്‍ത്താവ്. 15 മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ അമ്മ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഭര്‍ത്താവ് പുറത്ത് വിട്ടത്. ഒഡീഷയിലെ പുരി ജില്ലയിലെ ഗോപ് ഗ്രാമത്തിലാണ് സംഭവം. കുട്ടിയെ ഭാര്യ മര്‍ദ്ദിക്കുന്നത് സ്ഥിരമായതോടെയാണ് വീടിനുള്ളില്‍ യുവാവ് സിസിടിവി സ്ഥാപിച്ചത്. കുട്ടിയെ മാത്രമല്ല, തന്റെ മാതാപിതാക്കളെയും ഭാര്യ മര്‍ദ്ദിക്കാറുണ്ടെന്ന് ഇയാള്‍ പറഞ്ഞു. കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഇയാള്‍ പങ്കുവെക്കുകയും ചെയ്തു. യുവാവിന്റെ പരാതിയില്‍ ഇയാളുടെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസ് അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷമാണ് യുവതിയെ പൊലീസ് പിടികൂടിയത്. അതേസമയം ഭര്‍ത്താവിന്റെ ആരോപണങ്ങള്‍ യുവതി നിഷേധിച്ചു. പകരം ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നു തന്നെ പീഡിപ്പിച്ചുവെന്ന് യുവതി ആരോപിച്ചു. തനിക്ക് കഴിക്കാന്‍ ഭക്ഷണം പോലും ഭര്‍ത്താവിന്റെ വീട്ടുകാര്‍ നല്‍കാറില്ലെന്ന് യുവതി പറഞ്ഞു. ഭര്‍ത്താവിന്റെ വീട്ടില്‍ ശാരീരികമായും മാസനികമായി പീഡനം നേരിട്ടുവരികയായിരുന്നു താനെന്ന് യുവതി പറഞ്ഞു. നിരന്തരം ആക്രമിക്കപ്പെട്ടതോടെയാണ് ദേഷ്യം തീര്‍ക്കാന്‍ താന്‍ കുട്ടിയെ മര്‍ദ്ദിച്ചതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. ഇവരെ മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു.
https://www.facebook.com/Malayalivartha
























