Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ബിജെപിയ്ക്ക് അല്‍പം ആശ്വാസം, ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കുന്ന പ്രശ്‌നമില്ലെന്ന് പ്രകാശ് ജാവ്‌ദേക്കര്‍, നിലപാട് ഉടന്‍ പരസ്യമാക്കും

28 APRIL 2015 10:16 AM IST
മലയാളി വാര്‍ത്ത.

ആറന്മുള വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ എന്നാണ് പലരും ഉറ്റ് നോക്കുന്നത്. ആറന്മുള വിമാനത്താവളം ബിജെപിയ്ക്ക് തിരിച്ചടിയാകുമോ എന്നതാണ് പലരുടെയും പ്രധാന ചോദ്യവും. എന്നാല്‍, ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കുന്ന പ്രശ്‌നമില്ലെന്ന് തുറന്നടിച്ച് പറഞ്ഞിരിക്കുകയാണ് കേന്ദ്ര പരിസ്ഥിതിമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ ഇപ്പോള്‍. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വാര്‍ത്തകളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ലമെന്റിന്റെ വനംപരിസ്ഥിതി കൂടിയാലോചനാസമിതി യോഗത്തിലാണ് പരിസ്ഥിതി മന്ത്രിയുടെ ഇത്തരത്തിലുള്ള മറുപടി.
ഇതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പവും വിവാദവുമുണ്ടെങ്കില്‍ കേന്ദ്രത്തിന്റെ നിലപാട് താന്‍ പരസ്യമായി പറയുമെന്ന് അദ്ദേഹം വ്യക്തമാക്കി.ഉപദേശകസമിതി യോഗത്തില്‍ സി.എന്‍. ജയദേവനാണ് ആറന്മുള വിഷയത്തില്‍ മന്ത്രിയുടെ വിശദീകരണം തേടിയത്. പദ്ധതിക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളില്‍ വാര്‍ത്ത വന്ന പശ്ചാത്തലത്തില്‍ ഉപദേശകസമിതിക്ക് ഫലപ്രദമായി ഇടപെടാന്‍ സാധിക്കുമോ എന്ന് ജയദേവന്‍ ആരാഞ്ഞു. ബിജെപി അടക്കം കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പദ്ധതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.

പദ്ധതി ഒരുതരത്തിലും അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റും പ്രസ്താവനയിറക്കിയിട്ടുണ്ടെന്നും ജയദേവന്‍ പറഞ്ഞു. എന്നാല്‍, ആറന്മുള പദ്ധതിക്ക് മന്ത്രാലയം അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും മറുപടി.മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകളാണ് നല്‍കുന്നതെന്നും ആശയക്കുഴപ്പം ഒഴിവാക്കാന്‍ വേണമെങ്കില്‍ പ്രസ്താവനയിറക്കാമെന്നും മന്ത്രി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് അനെക്‌സില്‍ ചേര്‍ന്ന കൂടിയാലോചനാ യോഗത്തിലാണ് ആറന്മുള വിഷയമായത്. പ്രകാശ് ജാവദേക്കറിന്റെ നിലപാടാണ് കേരളത്തിലെ ബിജെപി ഘടകത്തിനുമുള്ളത്. പാരിസ്ഥിതികാഘാത പഠനത്തില്‍ സത്യസന്ധമായ വസ്തുതകള്‍ ബോധ്യപ്പെടുത്തി പദ്ധതിയെ എതിര്‍ത്ത് തോല്‍പ്പിക്കാമെന്നാണ് ബിജെപിയുടെ ഇപ്പോഴത്തെ വിശദീകരണം.

അതിനിടെ പാരസ്ഥിതിക പഠനാനുമതിയെ കുറിച്ച് രണ്ട് വാദങ്ങള്‍ പ്രധാനമായി ഉന്നയിക്കുന്നു. ആറന്മുള വിമാനത്താവളപദ്ധതിയുമായി മുന്നോട്ടുപോകാന്‍ കെ.ജി.എസ്. ഗ്രൂപ്പിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്കിയത് വികസനം ജനപങ്കാളിത്തത്തോടെ എന്ന നരേന്ദ്ര മോഡിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന് വിരുദ്ധമാണെന്ന് ഡോ. മാധവ് ഗാഡ്ഗില്‍ ആരോപിച്ചു. വിമാനത്താവളപദ്ധതിയില്‍ കോണ്‍ഗ്രസ് സര്‍ക്കാറില്‍നിന്നും ലഭിച്ച പിന്തുണയുടെ ആവര്‍ത്തനം തന്നെയാണ് നരേന്ദ്ര മോഡി സര്‍ക്കാറും പുതിയ തീരുമാനത്തിലൂടെ തുടരുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (8 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (12 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (13 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (13 hours ago)

Malayali Vartha Recommends