ജാഗ്രതയോടെ ഡല്‍ഹി നഗരം, ഡല്‍ഹിയില്‍ ഡ്രോണ്‍ ആക്രമണ ഭീഷണിയെന്ന് ഇന്റലിജന്‍സ്

ഡല്‍ഹി നഗരത്തില്‍ ഭീകരര്‍ ഡ്രോണ്‍ വിമാനങ്ങളുപയോഗിച്ച് ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ലഷ്‌കര്‍ ഇ തോയിബ, ജെയ്‌ഷെ മുഹമ്മദ് എന്നീ തീവ്രവാദ സംഘടനകളാണു ആക്രമണം നടത്താന്‍ ഉദ്ദേശിക്കുന്നത്. ഡല്‍ഹി പോലീസിനു നല്‍കിയ റിപ്പോര്‍ട്ടിലാണു ഇക്കാര്യമുള്ളത്. കര്‍ശന ജാഗ്രത പാലിക്കണമെന്നും ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.ഇത്തരം സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികളെടുക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തില്‍ ഇത്തരമൊരു ഡ്രോണ്‍ അല്ലെങ്കില്‍ പാരാഗ്ലൈഡിങ് ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു മുന്നറിയിപ്പു ലഭിച്ചിരുന്നതായി ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ബി.എസ്. ബസ്സി അറിയിച്ചു. റിപ്പോര്‍ട്ട് വന്നയുടന്‍ എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും ജാഗ്രതാ നിര്‍ദേശം കൈമാറിയിരുന്നു. ഡ്രോണുകള്‍ വില്‍ക്കുന്നവരുടെയും വാടകയ്ക്കു നല്‍കുന്നവരുടെയും വിവരങ്ങള്‍ ശേഖരിക്കാനും നിരീക്ഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവരങ്ങള്‍ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്കു നല്‍കുന്നുണ്ട്. അനുമതിയില്ലാതെ ഡ്രോണുകള്‍ പറത്തരുതെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഡ്രോണുകളുടെ കേന്ദ്രമാണ് ഡല്‍ഹി നഗരം.
തിലോക്പുരിയിലെ കലാപം നിയന്ത്രിക്കാന്‍ ഡ്രോണുകളാണ് ഒരുപരിധിവരെ പൊലീസിനെ സഹായിച്ചത്. ടെറസ്സുകളില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന കല്ലുകളും പെട്രോള്‍ ബോംബുകളും മറ്റും കണ്ടെത്താന്‍ ഡ്രോണുകളിലെ ക്യാമറ സഹായിച്ചു. അതുപോലെ പൊതുജനങ്ങളും ക്യാമറ വഹിക്കാവുന്ന റിമോര്‍ട്ട് കണ്‍ട്രോള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആകാശത്തുനിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























