ബിഹാറിലും ഉത്തര്‍പ്രദേശിലും കനത്ത മഴയും കാറ്റും നാശം വിതച്ചു

ബീഹാറിലും ഉത്തര്‍പ്രദേശിലും കനത്ത മഴയും കാറ്റും നാശം വിതച്ചു. വീശിയടിച്ച കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. നിരവധി വീടുകളും നാശത്തിനിരയായി. ഉത്തര്‍പ്രദേശില്‍ ഗംഗാനദിക്കു കുറകെയുള്ള പാലം തകര്‍ന്നു. അമേഠിയില്‍ ഇടിമിന്നലേറ്റു രണ്ടുപേര്‍ മരിച്ചു. ഭൂകമ്പം നാശം വിതച്ച നേപ്പാളിലും ശക്തമായ മഴ തുടരുകയാണ്. ഇതിന്റെ ഭാഗമാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടാകുന്ന ശക്തമായ മഴയെന്നാണു കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























